Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  18-06-2026
രാജ്യത്ത് മണ്‍സൂണ്‍ ദുര്‍ബലം; മഴക്കുറവ് 42 ശതമാനമായി

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദുര്‍ബലമായി തുടരുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ജൂണ്‍ 4 മുതല്‍ 18 വരെയുള്ള കാലയളവില്‍ ദേശീയ തലത്തിലുള്ള മഴക്കുറവ് 42 ശതമാനമായി തുടരുകയാണ്. ഈ കാലയളവില്‍ രാജ്യത്ത് സാധാരണയായി 72.2 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ 42.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതീക്ഷിച്ച തോതില്‍ മഴ ലഭിക്കാത്തത് കാര്‍ഷിക മേഖലയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നു.

മധ്യ ഇന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, മണ്‍സൂണ്‍ കോര്‍ സോണ്‍ എന്നിവിടങ്ങളില്‍ മേഘാവൃതം ദുര്‍ബലമാണ്. പല പ്രദേശങ്ങളിലും

Full Story
  18-06-2026
കോട്ടയം മെഡിക്കല്‍ കോളജില്‍ എബോള സംശയിച്ച് സ്ത്രീ നിരീക്ഷണത്തില്‍

കോട്ടയം: സൗത്ത് സുഡാനില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയെ എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായി ഇവര്‍ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. യാത്രാചരിത്രവും രോഗലക്ഷണങ്ങളും പരിഗണിച്ച് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

രോഗിയെ പ്രത്യേക ഐസലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ

Full Story
  17-06-2026
പിഎം ശ്രീയില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സര്‍ക്കാര്‍: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിക്കായി കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നുവെന്നും അതിനാല്‍ പുതിയ സര്‍ക്കാരും പദ്ധതി തുടരണമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. പിഎം ശ്രീയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് തുക വാങ്ങിയിട്ടില്ലെന്നും, സംസ്ഥാനത്തെ ഏതെല്ലാം സ്‌കൂളുകളെയാണ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ പോലും

Full Story
  17-06-2026
പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി വനിതകള്‍ ഉത്സവമായി ഏറ്റെടുത്തു: മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം സ്ത്രീകള്‍ പൂര്‍ണമായി അനുഭവിക്കട്ടെയെന്നും, സൗജന്യ യാത്ര ആഗ്രഹിക്കാത്തവര്‍ക്ക് നിലവില്‍ പണം നല്‍കി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്യാനുള്ള പ്രത്യേക സംവിധാനം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പണം നല്‍കാന്‍ സ്ത്രീ യാത്രക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചാലും അത് സ്വീകരിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് അധികാരമില്ല. നിയമപരമായും ഭരണപരമായും കാര്യങ്ങള്‍ നാം കരുതുന്നതുപോലെ ലളിതമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Full Story
  17-06-2026
പിഎം ശ്രീയില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ലെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ എന്‍സിഇആര്‍ടിയുടെ ഇടപെടല്‍ ഉണ്ടെന്നും, ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കേണ്ടിവരുമെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ''പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പ് പറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി

Full Story
  16-06-2026
പേഴ്സണല്‍ സ്റ്റാഫ്, പ്ലീഡര്‍ നിയമനങ്ങള്‍: മുസ്ലിം ലീഗില്‍ അതൃപ്തി ശക്തമാകുന്നു

മലപ്പുറം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള പാര്‍ട്ടി പിന്തുണയുള്ള നിയമനങ്ങളും ചൊല്ലി മുസ്ലിം ലീഗിനുള്ളില്‍ അതൃപ്തി ശക്തമാകുന്നു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും നേതൃത്വം നല്‍കുന്ന പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമനങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച അസംതൃപ്തി, സര്‍ക്കാര്‍ പ്ലീഡര്‍ നിയമനങ്ങള്‍ കൂടി വന്നതോടെ

Full Story
  16-06-2026
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; ആറുമാസത്തിനിടെ 146 കേസുകള്‍, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് ആകെ 146 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ചുപേര്‍ മരിച്ചു. ഇവരില്‍ ഒരാളുടെ മരണം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രണ്ടു വീതം മരണങ്ങളുണ്ടായതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച നടത്തിയ അവലോകന സമയത്ത് രണ്ട് കുട്ടികളുടെ നില ഗുരുതരമായിരുന്നുവെന്നും, അതില്‍ ഒരാള്‍

Full Story
  16-06-2026
പൊതുഇടങ്ങളിലും സ്വകാര്യത മാനിക്കണം; പാപ്പരാസി വീഡിയോ ചാനലുകള്‍ക്കെതിരെ ഫാത്തിമ തഹിലിയ എംഎല്‍എ

കോഴിക്കോട്: പൊതുഇടങ്ങളില്‍ പോലും ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതയുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും ഫാത്തിമ തഹിലിയ എംഎല്‍എ. മൊബൈല്‍ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്ന പാപ്പരാസി വീഡിയോ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകര്‍ത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ഫാത്തിമ തഹിലിയ ചൂണ്ടിക്കാട്ടി.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ

Full Story
[23][24][25][26][27]
 
-->




 
Close Window