Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  15-06-2026
പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രിയുടെ തലയില്‍ ചൂട് പായസം വീണു

കൊല്ലം: കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങുകള്‍ക്കിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ മധുരപലഹാരമായി പായസം വിതരണം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് പ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കുമായി പായസം വിതരണം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിരക്കിനിടെ അബദ്ധത്തില്‍ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാര്‍ട്ടി

Full Story
  15-06-2026
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഏഴുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുവയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ആര്‍ജവാണ് മരിച്ചത്. പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ജവ്. അതേസമയം, ചികിത്സയില്‍ കഴിയുന്ന മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് സംസ്ഥാനത്ത്

Full Story
  15-06-2026
ഉദ്ഘാടന യാത്രയില്‍ തന്നെ ടിക്കറ്റ് ഈടാക്കി; കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതിക്കെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടനദിനത്തില്‍ തന്നെ വനിതാ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യയാത്ര നിഷേധിച്ചതെന്നാണ് ആരോപണം. രാവിലെ 9.35ഓടെ ബസില്‍ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാര്‍ഥിനികള്‍ക്കാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സൗജന്യയാത്രാ സംവിധാനം സിസ്റ്റത്തില്‍ അപ്ഡേറ്റ് ആയിട്ടില്ലെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. എന്നാല്‍, പദ്ധതി ഉദ്ഘാടനം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ ബസില്‍ കയറിയതെന്നും, 9.34ന് ടിക്കറ്റ് എടുത്തതായും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ഇതേ ബസിന് പുതുക്കാട് വച്ച് സ്വീകരണവും നല്‍കിയിരുന്നു. ബസില്‍ കയറിയപ്പോള്‍ ലഡു വിതരണം ചെയ്‌തെങ്കിലും

Full Story
  14-06-2026
ആര്‍എസ്എസ് വേദിയില്‍ വി.സിമാര്‍; കേരളത്തോട് മാപ്പ് പറയണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമുള്ള സംഭവമാണെന്ന് വി.ഡി. സതീശന്‍. സര്‍വകലാശാലകളുടെ തലപ്പത്തുള്ളവര്‍ സംഘപരിവാര്‍ വേദിയില്‍ എത്തിയതു ഗുരുതര വീഴ്ചയാണെന്നും, ബന്ധപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതോ അതിന് സാമൂഹിക അംഗീകാരം നല്‍കുന്നതോ ആയ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാകില്ലെന്നും, അത്തരം നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം

Full Story
  14-06-2026
ആര്‍എസ്എസ് വേദിയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍; കേരളത്തില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ മൂന്ന് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് രാഷ്ട്രീയ വിവാദമാകുന്നു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വി.സിമാര്‍ പങ്കെടുത്തതെന്ന വിവരമാണ് പുറത്തുവന്നത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍, മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ആര്‍. പ്രസാദ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ സംഘാടകരുടെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണമാണ് വിവാദത്തിന്

Full Story
  14-06-2026
മൃതശരീരങ്ങളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായി; കെഇഎം മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് 15 ദിവസത്തെ നിര്‍ബന്ധിത അവധി

മുംബൈ: സ്റ്റാന്‍ഡ്-അപ്പ് കോമഡി പരിപാടിക്കിടെ മെഡിക്കല്‍ പഠനത്തിനായി ഉപയോഗിക്കുന്ന മൃതശരീരങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി സേജല്‍ പവാറിനെതിരെ കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചു. സേജലിനെ 15 ദിവസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായും, ഈ കാലയളവില്‍ കോളജ്, ആശുപത്രി, ഹോസ്റ്റല്‍ പരിസരങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോമേഡിയന്‍ പ്രണിത് മോറെയുടെ സ്റ്റാന്‍ഡ്-അപ്പ് ഷോയ്ക്കിടെ പ്രേക്ഷകരുമായുള്ള സംഭാഷണത്തിനിടെയാണ് വിവാദത്തിന് ഇടയാക്കിയ

Full Story
  13-06-2026
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ഞെട്ടിച്ചു; 15 ദിവസത്തെ അവധി ചോദിച്ചിട്ടില്ലെന്ന് ഡോ. കെ.ജെ. റീന

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയില്‍ പ്രതികരിച്ച് ഡോ. കെ.ജെ. റീന. ഉത്തരവ് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്നും ആരോഗ്യവകുപ്പിന്റെ നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോ. റീന വ്യക്തമാക്കി.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രണ്ടര ദിവസത്തേക്കാണ് അവധി ആവശ്യപ്പെട്ടത്. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്നത് ശരിയല്ല. അത്തരമൊരു അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും ഡോ. റീന

Full Story
  13-06-2026
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദത്തില്‍; കെ.ബി. പ്രദീപ് സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചതിനെക്കുറിച്ച് പാര്‍ട്ടിക്ക് അറിവില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയാണ് വിശദീകരണം നല്‍കേണ്ടതെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. താന്‍

Full Story
[24][25][26][27][28]
 
-->




 
Close Window