Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വിറ്റ്സര്‍ലാന്‍ഡിലെ ട്രാഫിക് നിയമലംഘനം: നാട്ടിലെത്തി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ യാത്രക്കാരിക്ക് ?1.5 ലക്ഷം പിഴ നോട്ടീസ്
repporter

ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡില്‍ അവധിക്കാല യാത്രയ്ക്കിടെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ യാത്രക്കാരിക്ക് പിഴ. നാട്ടിലേക്ക് മടങ്ങി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണ് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് യാത്രക്കാരിയായ പൊന്‍ സപ്ടി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അപ്പീല്‍ നല്‍കാനോ മാര്‍ഗമുണ്ടോ എന്നായിരുന്നു യുവതി മറ്റു യാത്രക്കാരോട് ചോദിച്ചത്. ആദ്യം ഒരു ലക്ഷം രൂപയാണ് പിഴയെന്ന് കരുതിയെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ ഏകദേശം ഒന്നര ലക്ഷം രൂപ അടയ്‌ക്കേണ്ടതാണെന്ന് മനസ്സിലായതായി അവര്‍ വ്യക്തമാക്കി. പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പലരും മുന്നറിയിപ്പ് നല്‍കി. റെന്റല്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന നിയമലംഘനങ്ങളുടെ വിവരങ്ങള്‍ കമ്പനികള്‍ പിന്നീട് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാറുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

പിഴ അടയ്ക്കാതെ വിട്ടാല്‍ തുക കൂടാന്‍ സാധ്യതയുണ്ടെന്നും, ഭാവിയിലെ യാത്രകളിലും വിസ നടപടികളിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്വിറ്റ്സര്‍ലാന്‍ഡില്‍ അമിതവേഗം ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ പിഴയാണ് ഈടാക്കുന്നത്. ചില സാഹചര്യങ്ങളില്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷവും വിദേശ സഞ്ചാരികള്‍ക്ക് പിഴ നോട്ടീസ് ലഭിക്കാറുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതേസമയം, പിഴയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും, പിഴ അടയ്ക്കാന്‍ തയാറാണെങ്കിലും നോട്ടീസ് വൈകി ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ശ്രമിക്കുന്നതെന്നും യുവതി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window