Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പേരാവൂരില്‍ കെ കെ ശൈലജ; മട്ടന്നൂരില്‍ വി കെ സനോജ്
reporter

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മത്സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. നിലവിലെ സീറ്റായ മട്ടന്നൂര്‍ വീണ്ടും നല്‍കാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ശൈലജ പേരാവൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്.

പേരാവൂരില്‍ നിലവില്‍ ജനപ്രതിനിധി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സണ്ണി ജോസഫ് തന്നെ മത്സരിക്കുമെന്നാണ് സൂചന. 2006-ല്‍ ശൈലജ പേരാവൂരില്‍ നിന്നും വിജയിച്ചിരുന്നു. ശൈലജ മാറുന്നതോടെ സിപിഎമ്മിന്റെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സ്ഥാനാര്‍ത്ഥിയാകും.

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണുമായിരുന്നു.

സ്പീക്കര്‍ എ എന്‍ ശംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന്‍ മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജനവിധി തേടും

 
Other News in this category

 
 




 
Close Window