Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഎഇയില്‍ ഇറാനിയന്‍ ആക്രമണശ്രമങ്ങള്‍: ആയിരത്തോളം വ്യോമാക്രമണങ്ങള്‍ പ്രതിരോധിച്ചു
reporter

ദുബൈ: ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ യുഎഇയില്‍ രൂക്ഷമായി അനുഭവപ്പെട്ടു. ശനിയാഴ്ച മുതല്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു.

186 ബാലിസ്റ്റിക് മിസൈലുകളില്‍ 172 എണ്ണം പ്രതിരോധിക്കപ്പെടുകയും, 13 എണ്ണം സമുദ്രത്തില്‍ പതിക്കുകയും, ഒന്ന് യുഎഇയുടെ മണ്ണില്‍ ആഘാതം ഉണ്ടാക്കുകയും ചെയ്തു. എട്ട് ക്രൂസ് മിസൈലുകള്‍ മുഴുവനും പ്രതിരോധിക്കപ്പെട്ടു. 812 ഡ്രോണുകളില്‍ 755 എണ്ണം പ്രതിരോധിച്ചെങ്കിലും 57 എണ്ണം രാജ്യത്തിനകത്ത് നാശനഷ്ടങ്ങള്‍ വരുത്തി. ദുബൈയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിയന്‍ ആക്രമണങ്ങള്‍ 'സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശം' ഉറപ്പിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഈ യുദ്ധത്തില്‍ പങ്കാളിയല്ല' എന്നും, ഇറാനെതിരായ ആക്രമണങ്ങള്‍ക്കായി തങ്ങളുടെ പ്രദേശമോ ജലപാതയോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും അബുദാബി ആവര്‍ത്തിച്ചു.

അതേസമയം, യുഎഇയിലെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ലെവല്‍ 3 അലര്‍ട്ട് നല്‍കിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഒമാന്‍, സൗദി അറേബ്യ എന്നിവയുമായുള്ള കര അതിര്‍ത്തികള്‍ വഴി പുറത്ത് പോകണമെന്ന് നിര്‍ദേശിച്ചു. യുഎഇയിലെ ഇന്ത്യന്‍ പൗരന്മാര്‍ അബുദാബിയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു

 
Other News in this category

 
 




 
Close Window