Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സഞ്ജുവിന്റെ ആഘോഷം വിവാദത്തില്‍; ഐസിസി നടപടി പരിശോധിക്കുന്നു
reporter

മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സൂപ്പര്‍ ഇന്നിങ്സിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച സഞ്ജു Samson-ന്റെ വിജയാഘോഷം വിവാദമായി. വിജയ റണ്‍ നേടിയതിന് പിന്നാലെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞ സഞ്ജുവിന്റെ നടപടി ഐസിസി പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കപ്പെടുന്നു.

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായികോപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും അപകടസാധ്യതയുള്ള രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. സഞ്ജുവിന്റെ ആഘോഷം 'ലെവല്‍ 1' കുറ്റമായി പരിഗണിക്കപ്പെടാനിടയുണ്ട്.

ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡ് താരം ജോര്‍ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുമാണ് പരമാവധി ശിക്ഷ.

ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം മുന്നില്‍ നില്‍ക്കെ, സഞ്ജുവിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചന

 
Other News in this category

 
 




 
Close Window