Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ആഗോള ചരക്ക് ഗതാഗതം പ്രതിസന്ധിയില്‍
reporter

ന്യൂയോര്‍ക്ക്: ഇറാനെതിരെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സാഹചര്യം ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണവില കുത്തനെ ഉയര്‍ന്നതോടെ കപ്പല്‍ ഗതാഗതവും വ്യോമ ചരക്ക് ഗതാഗതവും തടസ്സപ്പെടുകയാണ്.

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം ഇറാന്‍ തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴിയുള്ള ദീര്‍ഘപാത സ്വീകരിക്കുകയോ ചെയ്യേണ്ടിവരുന്നു. മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട വ്യോമ ചരക്ക് ഗതാഗതവും സ്തംഭനാവസ്ഥയിലാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, ഏഷ്യയില്‍ നിന്നുള്ള സെമികണ്ടക്ടറുകള്‍, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങള്‍ എന്നിവയുടെ നീക്കവും തടസ്സപ്പെടുന്നു.

യുദ്ധം നീണ്ടാല്‍ സാധനങ്ങളുടെ ക്ഷാമവും വിലവര്‍ധനവും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ മേഖലയില്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയര്‍ത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണിപ്പോള്‍.

വ്യോമ ഗതാഗതത്തിലെ പ്രതിസന്ധി ഇന്ത്യയെ ഏറ്റവും അധികം ബാധിക്കുന്നു. മിഡില്‍ ഈസ്റ്റിലെ എയര്‍പോര്‍ട്ട് ഹബ്ബുകള്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്കും യാത്രക്കാര്‍ക്കും നിര്‍ണായകമാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്സ് പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ വിമാന മാര്‍ഗത്തിലൂടെയാണ് കൈമാറ്റം ചെയ്യുന്നത്. ലോക വ്യാപാര മൂല്യത്തിന്റെ ഏകദേശം 35 ശതമാനം വരും ഈ വിഭാഗം.

മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങള്‍ കൂടുതല്‍ കാലം അടച്ചിട്ടിരിക്കുകയാണെങ്കില്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. കുറഞ്ഞ പ്രവര്‍ത്തന ശേഷിയും വര്‍ധിച്ച ആവശ്യമുമാണ് എയര്‍ കാര്‍ഗോ ചെലവ് ഉയര്‍ത്താന്‍ കാരണമാകുന്നത്.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പേര്‍ഷ്യന്‍ ഗള്‍ഫ് വഴി എണ്ണയും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് 'ന്യായമായ വിലയ്ക്ക്' രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ യുഎസ് നാവികസേന ടാങ്കറുകള്‍ക്ക് അകമ്പടി നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window