Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഷു ആഘോഷത്തിനിടെ ആര്‍എംപിഐ പ്രവര്‍ത്തകന്‍ പരിക്കേറ്റ സംഭവത്തില്‍ വിവാദം
reporter

കോഴിക്കോട്: ആര്‍എംപിഐ പ്രവര്‍ത്തകനും കെ.കെ. രമ എംഎല്‍എയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍. റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിവാദം. ബോംബ് നിര്‍മാണത്തിനിടെ കൈപ്പത്തി അറ്റിയെന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ചൊവ്വാഴ്ച വൈകീട്ടാണ് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊത്ത് വിഷു ആഘോഷിക്കുമ്പോള്‍ റിജുവിന് അപകടം സംഭവിച്ചത്. വലതുകൈയിലെ വിരലിലാണ് പരിക്ക്. തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റെന്ന വ്യാജപ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഇതിന് മറുപടിയായി റിജു ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംഭവവിവരങ്ങള്‍ വിശദീകരിച്ചു. ആര്‍എംപിഐയും രമയെയും അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം നേതൃത്വത്തില്‍ ആസൂത്രിതമായി നടത്തിയ പ്രചാരണമാണിതെന്ന് ആര്‍എംപിഐ ജില്ലാകമ്മിറ്റി ആരോപിച്ചു. വടകരയില്‍ സിപിഎം നടത്തുന്ന നിരന്തരമായ കുപ്രചാരണങ്ങളുടെ തുടര്‍ച്ചയാണിതെന്നും പാര്‍ട്ടി വ്യക്തമാക്കി. നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു. വ്യാജപ്രചാരണത്തില്‍ പങ്കെടുത്തവരെതിരെ നിയമനടപടിക്ക് റിജു ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window