Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ കെ മുരളീധരന്‍
reporter

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെതിരെ ശക്തമായി പ്രതികരിച്ച് കെ മുരളീധരന്‍. ''സിംഗിള്‍ ഡാന്‍സ് കളിക്കാന്‍ ആരും ശ്രമിക്കേണ്ട. വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുത്,'' എന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും, അതിന് മുന്‍പ് ഏതെങ്കിലും വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിട്ടുണ്ട് - സംഘനൃത്തം ചെയ്യുന്നതിനിടയില്‍ ഒരാള്‍ ഒറ്റക്ക് ഡാന്‍സ് കളിച്ചാല്‍ ശരിയാകില്ല. അത് ഓര്‍മ്മിപ്പിക്കുകയാണ്. വേണ്ട കാര്യങ്ങള്‍ വേണ്ട സമയത്ത് നടക്കും,'' എന്നും മുരളീധരന്‍ പറഞ്ഞു.

ഫലം വരുന്നതുവരെ കാത്തിരിക്കണം

''ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ച് ഇപ്പോള്‍ രംഗത്ത് വരുന്നത് ശരിയല്ല. നാലാം തീയതി വൈകിട്ട് ഫലം വരുന്നതുവരെ കാത്തിരിക്കണം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നടപടിക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് പറയും. അതിന് ഇപ്പോള്‍ ബഹളം വെക്കേണ്ട കാര്യമില്ല,'' എന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ് വിജയത്തില്‍ ലീഗിന്റെ പങ്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേരും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും, ടീം യു.ഡി.എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ''ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോള്‍ ഈ വിജയത്തിന് അവര്‍ക്കും പങ്കുണ്ട്. കാര്യങ്ങള്‍ പിന്നിട് തീരുമാനിക്കും,'' എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window