Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ട്ടിക്ക് ദോഷകരം: എംകെ രാഘവന്‍ എംപി
reporter

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചാവിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംകെ രാഘവന്‍ എംപി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണിയതിന് ശേഷമേ മുഖ്യമന്ത്രി ആര് എന്ന ചര്‍ച്ച നടക്കാവൂ എന്നും അതിനു മുന്‍പുള്ള ചര്‍ച്ച പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ആദ്യമായിട്ടാണ് നടക്കുന്നതെന്നും, ഇത് ഏത് ഭാഗത്തുനിന്ന് വന്നാലും നല്ല പ്രവണതയല്ലെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യുന്ന സമയത്ത് ഇത്തരം വാക്പോര് പാര്‍ട്ടിക്ക് ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരുവില്‍ വലിച്ചിഴച്ച് വിഷയം ചര്‍ച്ച ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം എടുക്കേണ്ടതെന്നും രാഘവന്‍ വ്യക്തമാക്കി. കൗണ്ടിങിന് മുന്‍പ് ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരിക്കലും നിയമസഭയില്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചിട്ടില്ലെന്നും, നേതാക്കളുടെ ആവശ്യപ്രകാരം മാത്രമാണ് മത്സരിച്ചതെന്നും രാഘവന്‍ പറഞ്ഞു. മത്സരിക്കണമെന്ന് പറഞ്ഞവര്‍ പിന്നീട് എംപിമാര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിനായി അദ്ദേഹത്തെ നിയോഗിച്ചത് ആരാണെന്നും രാഘവന്‍ ചോദിച്ചു.

 
Other News in this category

 
 




 
Close Window