Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാന്‍-അമേരിക്ക ചര്‍ച്ചകള്‍ക്ക് വീണ്ടും സാധ്യത: ട്രംപ്
reporter

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വീണ്ടും നടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു. രണ്ടാംഘട്ട ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുമെന്നാണ് സൂചന. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കായി പോകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനത്തോട് അടുക്കുകയാണെന്നും, ഇരുപക്ഷവും തമ്മിലുള്ള പുതിയ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഒരു സാധ്യതയും അവസാനിപ്പിച്ചിട്ടില്ലെന്നും, പാകിസ്ഥാന്‍ സേനാ മേധാവി അസിം മുനീര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്ലാമാബാദില്‍ നടന്ന ആദ്യ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതി ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചര്‍ച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇറാന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുറേനിയം സമ്പുഷ്ടീകരണ കാലാവധിയെ ചൊല്ലിയുള്ള അഭിപ്രായഭിന്നതയാണ് ആദ്യഘട്ട ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. തുടര്‍ന്ന് ഇറാന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. പുതിയ ചര്‍ച്ചകള്‍ക്ക് സാധ്യത ഉയര്‍ന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ വീണ്ടും ഇസ്ലാമാബാദിലേക്കാണ് തിരിയുന്നത്.

 
Other News in this category

 
 




 
Close Window