Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ലീഗ് നിലപാട് വ്യക്തമാക്കി
reporter

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മുമ്പ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നുവെന്നും, പാര്‍ട്ടിക്ക് വീണ്ടും അര്‍ഹതയുള്ള പദവിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അത് ആവശ്യപ്പെട്ട് വിവാദമുണ്ടാക്കാനോ ചര്‍ച്ചകള്‍ നടത്താനോ ലീഗ് തയ്യാറല്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ലെന്നും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും മുനവറലി തങ്ങള്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തില്‍ ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നതെന്നും, അവഗണിക്കപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും യുഡിഎഫിനോടാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100-ലധികം സീറ്റുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍ അതിശയോക്തിയല്ലെന്നും, കണക്കുകൂട്ടിയ ആത്മവിശ്വാസമാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും, ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മോശത്തരം ഉണ്ടാക്കാനില്ലെന്നും, പാണക്കാട് സാദിഖലി തങ്ങള്‍ അടക്കം പാര്‍ട്ടി നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window