Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗുരുവായൂര്‍ വിവാദ പ്രസ്താവന: ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
REPORTER

കൊച്ചി: തെരഞ്ഞെടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം ഉയര്‍ത്തിയത്. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും കമ്മീഷന്‍ അറിയിച്ചു.

കെ.എസ്.യു നേതാവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിയമപരിപാലനം നടക്കാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശം നല്‍കി. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു എംഎല്‍എ വേണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഗുരുവായൂരില്‍ 48 ശതമാനം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്‌വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെപ്പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ വിഡിയോയില്‍ പറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window