Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
വാര്‍ത്തകള്‍
  20-09-2025
ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എത്തിയത് ഒരേ കാറില്‍. മുഖ്യമന്ത്രിക്കൊപ്പം ഔദ്യോഗിക വാഹനത്തിലാണ് വെള്ളാപ്പള്ളി പമ്പയില്‍ എത്തിയത്. ദേവസ്വം മന്ത്രി വിഎന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും മുഖ്യമന്ത്രിയെയും വെള്ളാപ്പള്ളിയെയും സ്വീകരിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചു. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍

Full Story
  20-09-2025
വിവാദങ്ങള്‍ക്കിടെ ഷാരൂഖിനൊപ്പമുള്ള ചിത്രവുമായി ദീപിക

മുംബൈ: വിവാദങ്ങള്‍ക്കിടെ പോസ്റ്റുമായി ദീപിക പദുക്കോണ്‍. ഷാരൂഖ് ഖാന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമയായ ഓം ശാന്തി ഓമിന്റെ ചിത്രീകരണ സമയത്ത് ഷാരൂഖ് ഖാനില്‍ നിന്നും പഠിച്ച പാഠത്തെക്കുറിച്ചാണ് പോസ്റ്റില്‍ ദീപിക സംസാരിക്കുന്നത്. സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനം ആരുടെ കൂടെ ജോലി ചെയ്യുന്നു, സിനിമയൊരുക്കുന്നതിനിടെ നേടുന്ന അനുഭവങ്ങള്‍ തുടങ്ങിയവയാണെന്നായിരുന്നു അന്ന് ദീപിക ഷാരൂഖില്‍ നിന്നും പഠിച്ച പാഠം. തെലുങ്ക് ചിത്രം കല്‍ക്കി 2വില്‍ നിന്നും ദീപിക പിന്മാറിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്. ''18 വര്‍ഷം മുമ്പ് ഓം ശാന്തി ഓം ചെയ്യുമ്പോള്‍ നിങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്ന ആദ്യത്തെ പാഠം, ഒരു

Full Story
  19-09-2025
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ രാജിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഡോ. സുനില്‍ കുമാര്‍ രാജിവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം, ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയുന്നില്ലെന്ന കാരണമാണ് രാജിക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് സൂചന. ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലുകള്‍ ഉള്‍പ്പെടെ കോളജില്‍ ഉണ്ടായ വിവാദങ്ങള്‍ സൂപ്രണ്ടിന്റെ നിലപാടിനെ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. ഡോ. ഹാരിസിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പാളും ചേര്‍ന്ന് നടത്തിയ

Full Story
  19-09-2025
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; പുതുമുഖങ്ങള്‍ക്കും പ്രാദേശിക ശക്തികള്‍ക്കും മുന്‍ഗണന

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, പുതുമുഖങ്ങളെയും വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെയും അണിനിരത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനഗോലുവും സ്വതന്ത്ര ഏജന്‍സികളും നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയത്. മത-സാമുദായിക സന്തുലിതാവസ്ഥയും പ്രാദേശിക കരുത്തും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങള്‍.

പട്ടികയില്‍ ഇടംപിടിച്ച ചില പ്രധാന പുതുമുഖങ്ങള്‍:

- ബിജു പ്രഭാകര്‍

Full Story
  19-09-2025
പഴംപൊരി, വട, അട എന്നിവയ്ക്ക് വിലക്കുറവ്; ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ ബേക്കറികള്‍ക്ക് ആശ്വാസം

കൊച്ചി: ജിഎസ്ടി നികുതി ഘടനയില്‍ രണ്ട് സ്ലാബുകള്‍ മാത്രം നിലനില്‍ക്കുന്ന രീതിയിലായുള്ള പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നതോടെ, കേരളത്തിലെ ബേക്കറികളില്‍ ലഘുഭക്ഷണങ്ങളുടെ വിലയില്‍ പത്തുശതമാനം വരെ കുറവ് പ്രതീക്ഷിക്കാം. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ പഴംപൊരി, വട, അട, കൊഴുക്കട്ട എന്നിവയ്ക്ക് നേരത്തെ 18% ജിഎസ്ടി ചുമത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ ഇവയെ 5% നികുതി സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.

പുതിയ നികുതി നിരക്കുകള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ, ഏകദേശം ?10 വിലയുള്ള പഴംപൊരിക്ക് ?1 വരെ വിലക്കുറവ് ലഭിക്കുമെന്ന് എറണാകുളത്തും പരിസര പ്രദേശങ്ങളിലും 50-ഓളം ഔട്ട്‌ലെറ്റുകളുള്ള ബേക്കറി ബിയുടെ സിഇഒ വിജേഷ് വിശ്വനാഥ്

Full Story
  18-09-2025
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ ദേവാനന്ദന്‍ (20) ആണ് പിടിയിലായത്. കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയായിരുന്നു കേസിന് കാരണമായ സംഭവം.

കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദന്‍ പെണ്‍കുട്ടിയുമായി താമസിച്ചിരുന്നു. കുട്ടുകാരിയുടെ വീലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ കുടുംബവും വിവരങ്ങള്‍ അറിഞ്ഞില്ല.

Full Story
  18-09-2025
അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് യുഎസ് ഫെഡറല്‍ റിസര്‍വ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4 ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകര്‍ന്ന് ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്. അമേരിക്കയില്‍ തൊഴില്‍ വിപണിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ വര്‍ഷാവസാനത്തിന് മുമ്പ് രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന് കേന്ദ്രബാങ്ക് സൂചന നല്‍കി.

ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി പലിശനിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നല്‍കിയത്.

Full Story
  18-09-2025
മുന്‍ മുഖ്യമന്ത്രി ആന്റണി പുറത്ത് വിടാന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവിട്ടത്

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി പുറത്തുവിടാന്‍ ആവശ്യപ്പെട്ടത് പൊതു മധ്യത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ശിവഗിരി ആക്രണം, മുത്തങ്ങ വെടിവയ്പ്പ്, മാറാട് സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ മാറാട്, ശിവഗിരി അന്വേഷണ റിപ്പോര്‍ട്ടുകള്‍ 2022 ല്‍ തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് സര്‍ക്കാര്‍ വെബ് സൈറ്റിലും ലഭ്യമാണ്. മുത്തങ്ങ

Full Story
[78][79][80][81][82]
 
-->




 
Close Window