Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  21-02-2026
കുട്ടികളുടെ ലൈംഗിക പീഡനക്കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

ലഖ്നൗ: 33 കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പിലെ മുന്‍ ജൂനിയര്‍ എന്‍ജിനീയര്‍ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

വധശിക്ഷയ്ക്ക് പുറമെ അതിജീവിച്ച ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക ഇരകള്‍ക്ക് തുല്യമായി വിതരണം ചെയ്യാനും നിര്‍ദേശിച്ചു.

പ്രതികളുടെ ദുഷ്ടതയും

Full Story
  20-02-2026
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൂര്‍ണ്ണമായി നഷ്ടപ്പെട്ട കടകള്‍ക്ക്, കടയുടെ തരമോ ഘടനയോ പരിഗണിക്കാതെ, ഓരോ കടയ്ക്കും 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കടമുറികള്‍ നഷ്ടപ്പെട്ടാല്‍, അധികമുള്ള ഓരോ കടമുറിക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.

സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ്

Full Story
  20-02-2026
പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക പുനഃപരിശോധനയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി ന്മ പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക തീവ്രപുനഃപരിശോധന (SIR) നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാന്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വോട്ടര്‍ പട്ടികയിലെ അവകാശവാദങ്ങളും എതിര്‍പ്പുകളും തീര്‍പ്പാക്കുന്നതിന് നിലവിലുള്ളതും വിരമിച്ചതുമായ ജില്ലാ ജഡ്ജിമാരെ നിയോഗിക്കാനാണ് നിര്‍ദേശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജുഡീഷ്യല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും ലോജിസ്റ്റിക്കല്‍

Full Story
  20-02-2026
നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയുടെ വന്‍ നേതൃസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി കേന്ദ്രനേതൃത്വം 160 നേതാക്കളെ കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോ നേതാവിനും ഏകോപന ചുമതല നല്‍കും. കൂടാതെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതലയും നല്‍കും.

കേരളത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതിനാല്‍ പ്രചാരണവും സംഘടനാതല ഏകോപനവും ധനകാര്യ മാനേജ്‌മെന്റും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും, നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാന ഭാരവാഹികള്‍ക്കും സഹചുമതല നല്‍കും.
Full Story

  19-02-2026
യുഎസില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി: രോഗിയായ കുഞ്ഞിനെയും നാടുകടത്തിയെന്ന് ആരോപണം

വാഷിങ്ടണ്‍: യുഎസിലെ കുടിയേറ്റ നടപടികള്‍ മാനുഷികത ഇല്ലാതെ നടപ്പിലാക്കുന്നതായി വീണ്ടും ആരോപണം ഉയരുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും കുടുംബത്തെയും മെക്‌സിക്കോയിലേക്ക് നാടുകടത്തിയെന്നാണ് ഏറ്റവും പുതിയ ആരോപണം.

യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിന്‍ കാസ്‌ട്രോയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ടെക്സസില്‍ നിന്ന് മെക്‌സിക്കോയിലേക്ക് നാടുകടത്തിയ സംഘത്തില്‍ രോഗിയായ കുഞ്ഞും 16 മാസം പ്രായമുള്ള മറ്റൊരു കുട്ടിയും ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ്

Full Story
  19-02-2026
പി.കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി വന്നത്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ''ശശി പോയാലും പാര്‍ട്ടിക്ക് കുഴപ്പമില്ല'' എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് രാജി വന്നതെന്നാണ് സൂചന. ജില്ലാ നേതൃത്വവുമായി ശശിക്ക് ദീര്‍ഘകാലമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍,

Full Story
  19-02-2026
ബില്‍ ഗേറ്റ്സ് എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് ഗേറ്റ്സ് ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ആഫ്രിക്ക-ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുര്‍ വോറയാണ് പങ്കെടുക്കുന്നത്. വോറ ഉച്ചകോടിയില്‍ പ്രസംഗിക്കുകയും ചെയ്യും.

ഗേറ്റ്സ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ''ഒരുപാട് ആലോചിച്ച ശേഷം, എഐ ഉച്ചകോടിയുടെ പ്രധാന മുന്‍ഗണനകളില്‍ നിന്ന് ശ്രദ്ധ തിരിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബില്‍ ഗേറ്റ്സ് മുഖ്യപ്രഭാഷണം നടത്തില്ല'' എന്ന് വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യവും വികസന ലക്ഷ്യങ്ങളും

Full Story
  18-02-2026
മതംമാറ്റത്തെക്കുറിച്ച് നടി ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞു

നടി ലക്ഷ്മിപ്രിയ (മുന്‍പ് സബീന അബ്ദുല്‍ ലത്തീഫ്) അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ മതംമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞു. മുസ്ലിം മതത്തില്‍ ജനിച്ചെങ്കിലും മതത്തിന്റെ രീതികള്‍ക്കനുസരിച്ച് ഒരിക്കലും ജീവിച്ചിട്ടില്ലെന്നും, ഭര്‍ത്താവ് സംഘിയായതു കൊണ്ടല്ല താന്‍ ഹിന്ദുവായതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

അബാക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ പറഞ്ഞു:

- 'മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവ് സംഘിയായതുകൊണ്ടാണ് ഞാന്‍ മതം മാറിയത് എന്നൊക്കെ പറയുന്നവരുണ്ട്. എന്നാല്‍, ഞാന്‍ തന്നെയാണ് മതം മാറാന്‍ മുന്‍കൈ എടുത്തത്. പേരും

Full Story
[76][77][78][79][80]
 
-->




 
Close Window