Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
അസോസിയേഷന്‍
  10-07-2023
കോതമംഗലം സ്വദേശികള്‍ യുകെയില്‍ കൂട്ടായ്മ നടത്തി: ബര്‍മിങ്ഹാമിലെ സംഗമം അവിസ്മരണീയമായി
യൂറോപ്പിലെ കോതമംഗലം സ്വദേശികള്‍ ബര്‍മിങ്ഹാമില്‍ ഒത്തു ചേര്‍ന്നു. സംഗമത്തിന്റെ ഉദ്ഘാടനം ഷോയി കുരിയാക്കോസ്, സോജന്‍ മണിയിരിക്കല്‍, എല്‍ദോസ് സണ്ണി, ജോസ് വലിയപറമ്പില്‍, വിജു ഇടയ്ക്കാട്ടുകുടിയില്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും വിഭവ സമൃദമായ സദ്യയായിരുന്നു സഘാടകര്‍ ഒരുക്കിയിരുന്നത്.
 
  10-07-2023
ഓണാഘോഷങ്ങളോട് അനുബന്ധിച്ചു ഓള്‍ യുകെ തിരുവാതിരകളി മത്സരം ലണ്ടനില്‍
ഓണത്തോടനുബന്ധിച്ചു കലാഭവന്‍ ലണ്ടന്‍ ഓള്‍ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു.


സെപ്റ്റംബര്‍ 23ന് ലണ്ടനില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്. വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടും സര്‍ട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങള്‍ക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷന്‍ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷപരിപാടികളും അരങ്ങേറും.


കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
07841613973 /
 
  05-07-2023
നാട്യവേദ സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന 'നാട്യ സമര്‍പ്പണം' ജൂലൈ എട്ടിന് ലണ്ടന്‍ ശ്രീ മുരുകന്‍ ടെമ്പിളില്‍
കാംബോണിലെ ഡാന്‍സ് സ്‌കൂളിലെ വളര്‍ന്നുവരുന്ന കലാകാരന്മാരുടെ ഭരതനാട്യ നൃത്ത പ്രകടനമാണ് 'നാട്യ സമര്‍പ്പണം'. ഗുരുക്കന്മാര്‍ക്കുള്ള ആത്മസമര്‍പ്പണമായാണ് ഈ പരിപാടി അവതരിപ്പിക്കുക.


150 മുതല്‍ 200 വരെ പേര്‍ക്കാണ് പരിപാടി ആസ്വദിക്കുവാന്‍ കഴിയുക. ഓറിയന്റല്‍ എക്സാമിനേഷന്‍ ബോര്‍ഡ് ലണ്ടന്റെ മാനേജിംഗ് ഡയറക്ടര്‍ അംബികാ തമോത്തരം, ചീഫ് എക്സാമിനര്‍ പ്രെമല രവീന്ദ്രന്‍ എന്നിവരാണ് പരിപാടിയുടെ മുഖ്യാതിഥികള്‍.
 
  03-07-2023
ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കര്‍മ്മം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണല്‍ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്ഘാടനം രമ്യാ ഹരിദാസ് എംപി നിര്‍വ്വഹിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിട്ടാണ് ഐഒസി (യുകെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡന്‍ നടത്തിയത്.
ഐഒസി (യുകെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയല്‍, മുതിര്‍ന്ന നേതാവ് ബേബികുട്ടി ജോര്‍ജ്, ജോര്‍ജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോണ്‍ പീറ്റര്‍, ജിതിന്‍ വി തോമസ്, സുബിന്‍ റോയ്, അര്‍ഷാദ് ഇഫ്തിഖാറുദ്ധീന്‍, സ്റ്റീഫന്‍ റോയ് എന്നിവര്‍ സംബന്ധിച്ചു.
തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.
 
  26-06-2023
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേ ജൂലായ് ഒന്നിന്
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്പോര്‍ട്സ് ഡേയും ബാര്‍ബിക്യൂവും ജൂലായ് ഒന്നിന് ശനിയാഴ്ച അപ്ലാന്‍സിലെ കംഡോകിന്‍ പാര്‍ക്കില്‍ വച്ച് രണ്ടു മണി മുതല്‍ ആറു മണി വരെ നടക്കും.


സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളേയും അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.

സ്ഥലത്തിന്റെ വിലാസം

Cwmdonkin Park, Uplands, SA2 0PS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സിറിയക് പി ജോര്‍ജ്ജ് (പ്രസിഡന്റ്): 07773454387

പയസ് മാത്യു (സെക്രട്ടറി): 07956276896

എബ്രഹാം ചെറിയാന്‍ (ട്രഷറര്‍): 07735610045
 
  24-06-2023
ചാലക്കുടി ചങ്ങാത്തം 2023'ന് ബര്‍മിങ്ങ്ഹാമില്‍ തിരിതെളിയുന്നു
ചാലക്കുടി മേഖലയില്‍ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളില്‍ അധിവസിക്കുന്നവര്‍ ശനിയാഴ്ച ബിര്‍മിങ്ങ്ഹാം അടുത്തുള്ള വാള്‍സാളില്‍ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്മ കാരണമാകുന്നു. രാവിലെ 10മുതല്‍ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.


പ്രസിഡന്റ് ഷീജോ മല്‍പ്പാന്‍ 07421264097

സെക്രട്ടറി ഷാജു മാടപ്പിള്ളി

07456417678

ട്രെഷരാര്‍ ദീപ ഷാജു

07896553923.
 
  13-06-2023
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ഫസ്റ്റിവല്‍ മാഞ്ചസ്റ്ററില്‍
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ഫസ്റ്റിവല്‍ മാഞ്ചസ്റ്ററില്‍ ജൂലൈ 16 ഞായറാഴ്ച 9 സൈഡ് ക്രിക്കറ്റ് ഫസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചു റെജിസ്‌ട്രേഷല്‍ ആരംഭിച്ചിരിക്കുന്നു.

For reg
07438209482
07776631835
07776631835
 
  13-06-2023
കോതമംഗലം സംഗമം ജൂലൈ എട്ടിന് ബര്‍മിങ്ങ്ഹാമില്‍
ഹൈറേഞ്ചിന്റെ കവാടവും, കാര്‍ഷിക മേഖലയുമായ കോതമംഗലത്തു നിന്ന് ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനായി യൂറോപ്പിന്റെ നാനാഭാഗങ്ങളില്‍ കുടിയേറിയ കോതമംഗലംകാരുടെ സ്നേഹ സംഗമത്തിന്റെ മാമാങ്കമായിരിക്കും ജൂലൈ എട്ടിന് ബര്‍മിങ്ങ്ഹാമില്‍ അരങ്ങേറുന്ന കോതമംഗലം സംഗമം - 2023.

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു കാലത്ത് ജന്മദേശത്ത് നിന്ന് വിട്ടിട്ടുപോയ പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതിനുള്ള വേദിയായി കോതമംഗലം സംഗമം - 2023 മാറും.

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ - Shoy - 00447709037035

353894199647- Ireland

Address:
St Stephen’s church 10c
427 Brays road
Sheldon
Birmingham
B262RR
 
[28][29][30][31][32]
 
-->




 
Close Window