Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
അസോസിയേഷന്‍
  19-12-2023
യുകെയിലെ ശ്രീനാരായണ ധര്‍മ്മസംഘത്തിന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - കിഷോര്‍ രാജ്, സെക്രട്ടറി - സുരേഷ് ശങ്കരന്‍, ട്രഷറര്‍ വിനീഷ്

ഇംഗ്ലണ്ടിലെയും വിവിധ വിദേശ രാജ്യങ്ങളിലെ മലയാളികളുടെ മനസ്സിലും വിശേഷിച്ച് ശ്രീനാരായണ ഭക്തരുടെ ഇടയിലും സുപ്രധാനസ്ഥാനം പിടിച്ചുപറ്റിയ സംഘടനയാണ് ശ്രീനാരായണ ധര്‍മ്മ സംഘം യു കെ (എസ്എന്‍ഡിഎസ് യുകെ) ഇതിനോടകം കേരളത്തിലും ഇംഗ്ലണ്ടിലും നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന സംഘടനയാണ്. ' ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുയും ചെയ്യുന്ന ഇംഗ്ലണ്ടിലെ പ്രമുഖ സംഘടനയയാ എസ് എന്‍ ഡി എസ് (യു കെ.) പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു പ്രസിഡന്റ് - കിഷോര്‍ രാജ് (കേംബ്രിഡ്ജ് ) സെക്രട്ടറി- സുരേഷ് ശങ്കരന്‍ (നോര്‍ത്താംട്ടന്‍ ) കണ്‍വീനര്‍ - അനില്‍കുഞ്ഞ് (കേംബ്രിഡ്ജ് ) ട്രഷറര്‍ - വിനീഷ് എന്‍(

 
  14-12-2023
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നു

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ധനുമാസ തിരുവാതിര ഡിസംബര്‍ 30 ശനിയാഴ്ച രാധാകൃഷ്ണ മന്ദിറില്‍ Mandir(Gandhi Hall) ആഘോഷിക്കുകയാണ്. വൈകിട്ട് 6.00ന് ആരംഭിച്ച് 10.00ന് സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമികരിച്ചിരിക്കുന്നത്. എല്ലാ ഭക്ത ജനങ്ങളുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലയാള മാസം ധനുവില്‍ ശുക്ലപക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം കേരളീയ സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു. ഹിന്ദു ആചാരപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം. തിരുവാതിര നക്ഷത്രത്തിന്റെ 12 ദിവസം മുന്‍പ് തന്നെ ആഘോഷം തുടങ്ങുന്നു. സ്ത്രീകള്‍ ഈ ദിവസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും സന്ധ്യ കഴിഞ്ഞ്

 
  30-11-2023
14-ാമത് ഉഴവൂര്‍ സംഗമം വെയില്‍സിലെ കഫന്‍ലീ പാര്‍ക്കില്‍; വരവേല്‍ക്കാന്‍ ഒരുങ്ങി ഷെഫീല്‍ഡ് ടീം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഉഴവൂര്‍ക്കാര്‍ ഈ വീക്കെന്റില്‍ ഒന്നിച്ചു കൂടുമ്പോള്‍ സല്ലപിച്ചും പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങള്‍ക്കായി ഉഴവൂരുകാര്‍ വീണ്ടും ഒന്നിക്കുന്നു. ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂര്‍ക്കാരേയും വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ടീം ഷെഫീല്‍ഡ് അറിയിച്ചു. ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച നാല് മണി മുതല്‍ വെയില്‍സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ ഉഴവൂര്‍ സംഗമം തുടങ്ങും.
കൃത്യം ആറുമണിക്ക് പതാക ഓപ്പണ്‍ ചെയ്തു കൊണ്ട് ഉഴവൂര്‍ സംഗമം ചെയര്‍മാന്‍ അലക്സ് തൊട്ടിയില്‍ സംഗത്തിന് തുടക്കംകുറിക്കും. മുന്നൂറിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്ന സെലിബ്രേഷന്‍ നൈറ്റ് ആഘോഷമാക്കാന്‍ എല്ലാ
 
  30-11-2023
വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ വമ്പന്‍ ദീപാവലി ആഘോഷം അതിഗംഭീരം; തിരി കൊളുത്തിയത് ചാള്‍സ് രാജാവിന്റെ പ്രതിനിധി
സാഹോദര്യത്തിന്റെ വെളിച്ചമോതി വെസ്റ്റേണ്‍ ഹിന്ദു മഹാസമാജവും ബംഗ്ലാദേശി മുസ്ലീം കമ്മ്യൂണിറ്റിയും ഫെഡറേഷന്‍ ഓഫ് യംഗ് ഇന്ത്യന്‍സും ചേര്‍ന്നു സംഘടിപ്പിച്ച ദീപാവലി ആഘോഷം. ജനതിരക്കിനാല്‍ വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ ഫുട്ബോള്‍ ക്ലബ് നിറഞ്ഞു കവിഞ്ഞിരുന്നു. ലോര്‍ഡ് ലഫ്റ്റന്റ്, വെസ്റ്റേണ്‍ മേയര്‍, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ, കൗണ്‍സിലേര്‍സ്, ഹെഡ് ഓഫ് പോലീസ്, എന്‍എച്ച്എസ് ഡയറക്ടേഴ്സ് തുടങ്ങി 24 വിവിഐപികള്‍ പരിപാടിയില്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു. യുകെയില്‍ ഇങ്ങനെ എല്ലാ കമ്മ്യൂണിറ്റികള്‍ കൂടി ഒരുമിച്ചു നടത്തുന്ന ആദ്യത്തെ പരിപാടി ഇതായിരിക്കുമെന്നു ടോം ആദിത്യ പറഞ്ഞു.


യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍മാരായ ഷൈനു ഷറഫുദീന്‍, പ്രമോദ് പിള്ളൈ, അരുണ്‍ അനിരുദ്ധ്, ശാലു സുനില്‍ എന്നിവര്‍ ഒത്തു
 
  27-11-2023
യുകെയിലെ ശ്രീനാരായണീയര്‍ ശിവഗിരി തീര്‍ത്ഥാടനം നടത്തുന്നു; ഡിസംബര്‍ 30, 31 തീയതികളില്‍
ശിവഗിരി തീര്‍ത്ഥാടനം 91-ാമത് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിലെ ഗുരുഭക്തരും ആവേശത്തിലാണ്. ഈ വര്‍ഷം മുതല്‍ തീര്‍ത്ഥാടനത്തിനു ശിവഗിരിയില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്ത യൂറോപ്പിലെ ശ്രീനാരായണീയര്‍ക്കായി യുകെയില്‍ അവസരം ഒരുങ്ങുന്നു. ഡിസംബര്‍ 30, 31 തീയതികളില്‍ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ രണ്ടു ദിവസങ്ങളിലായി ശിവഗിരി തീര്‍ത്ഥാടനാഘോഷം നടക്കുന്നതാണ്.

യുകെയില്‍ വൂള്‍വര്‍ഹാംടണ്‍ എന്ന സ്ഥലത്തെ ലോര്‍ഡ്‌സ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ശിവഗിരി ആശ്രമത്തില്‍ നിന്നും ഒരു വിളിപ്പാടകലെ ശ്രീ ബുദ്ധനും, ഭഗവാന്‍ കൃഷ്ണനും, ജുമുഅ മസ്ജിദ്തും ഗുരുദ്വാരയും ക്രിസ്ത്യന്‍ ദേവാലയവും തുടങ്ങി സര്‍വമതങ്ങളുടെയും ആത്മീയ കേന്ദ്രങ്ങള്‍ ഒത്തു ചേരുന്ന സ്ഥലത്താണ് തീര്‍ത്ഥാടന പദയാത്ര നടത്തുവാനായി
 
  14-11-2023
തത്ത്വമസി വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ ദീപാവലി ആഘോഷം അതിഗംഭീരം

തത്ത്വമസി വെസ്റ്റേണ്‍ സൂപ്പര്‍ മെയര്‍ ഹിന്ദു കമ്മ്യൂണിറ്റി ദീപാവലി ആഘോഷിച്ചു. ഈസ്റ്റ് ബ്രന്റ് വില്ലജ് ഹാളിലായിരുന്നു ആഘോഷം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ 10 മണി വരെ നടത്തിയ പരിപാടി തത്വമസിയുടെ പ്രസിഡന്റ് ഹരിദാസ് നായരും ഭരണസമിതി ഭാരവാഹികളും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തത്ത്വമസിയുടെ 80ല്‍പരം ആള്‍ക്കാര്‍ പങ്കെടുത്തു. വൈസ്പ്രസിഡന്റ് ശബരി സുകുമാരന്‍ നന്ദി അറിയിച്ചു. സെക്രട്ടറി അരവിന്ദ്, ജോയിന്‍ സെക്രട്ടറി വൈശാഖ്, ഖജന്‍ജി അഭിലാഷ് നായര്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. സംഗീതിക ഫൗണ്ടറും കോര്‍ഡിനേറ്ററും ആയ സുധാകരന്‍ മാഷ് ''സനാധന ധര്‍മം ''എന്നാ വിഷയത്തെ പറ്റി പ്രഭാഷണം നടത്തി.

 
  13-11-2023
നോര്‍ത്താംപ്ടണിലെ ഫീനിക്സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു: ജോയല്‍ - ഷാന്‍, സിബിന്‍ - അശ്വിന്‍ ടീമിനു വിജയം

ഫീനിക്സ് ക്ലബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. നോര്‍ത്താംപ്ടണ്‍ Caroline Chisholm school ല്‍ നവംബര്‍ 4നാണു മത്സരം നടത്തിയത്. ഫീനിക്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജോയല്‍, ഷാന്‍ സംഘവും സിബിന്‍, അശ്വിന്‍ സംഘവും വിജയികളായി. മികച്ച സങ്കാടക മികവ് കൊണ്ട് വിജയകരമായി നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയികളെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി ഫീനിക്സ് ക്ലബ് അനുമോദിച്ചു. നിരവധി ആളുകള്‍ വന്ന് ചേര്‍ന്ന് ഈ ടൂര്ണമെന്റിനെ വിജയകരമാക്കി തീര്‍ത്തു. മത്സരത്തില്‍ വിജയികളായവര്‍: Advanced category; Winner: Joel/Shan Runner up: Mebel/Jewel First Runner Up:Joby/Sudeep Second Runner Up:Jeremy/Benson Intermediate Category; Winner: Sibin/Ashwin Runner up: Anon/Joseph First Runner Up: James/Johan Second Runner Up: Manoj/Nidhin

 
  08-11-2023
നോട്ടിന്‍ ഹാം ഷെയറിലെ മാന്‍സ്ഫീല്‍ഡ് സെന്റ്. മേരിസ് ഇന്ത്യന്‍ (മലങ്കര) ഓര്‍ത്തഡോക്സ് ഇടവകയുടെ ഒ.വി.ബി.എസ്

സൂം മീറ്റില്‍ പ്രാര്‍ത്ഥനയോടുകൂടി ഒവിബിഎസിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാദര്‍ ബിനോയ് ജോഷ്വാ ഒവിബിഎസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷത്തെ ഒവിബിഎസ് ചിന്താവിഷയമായ ബൈബിള്‍ വാക്യം വിശുദ്ധ യോഹന്നാന്‍ 15.4 'ദൈവത്തില്‍ വസിപ്പിന്‍' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പഴയ സെമിനാരി അധ്യാപകന്‍ ഫാ. ജോണ്‍സാം സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുത്തു. 28നു രാവിലെ എട്ടര മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഒവിബിഎസിന്റെ രണ്ടാം ദിവസം വളരെ ഭംഗിയോടെ കുട്ടികളെ വളരെ ലളിതമായി സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സ് ബൈബിള്‍ ആസ്പദമായ ആക്ഷന്‍ സോങ്ങുകളും സ്‌കിറ്റ് സ്റ്റോറീസും വേദവാക്യങ്ങളും പഠിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. 29ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഒവിബിഎസ് റാലിയും സമാപന

 
[29][30][31][32][33]
 
-->




 
Close Window