Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ 'BRIKERS' രണ്ടാമത്തെ വര്‍ഷവും ഒത്തു ചേര്‍ന്നു
Text By: Team ukmalayalampathram

യുകെയിലെ മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്‍ കൂട്ടായ്മയായ 'BRIKERS' ന്റെ രണ്ടാമത് സംഗമം പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്‌ഡോര്‍ സെന്ററില്‍ മാര്‍ച്ച് 15 , 16 , 17 തീയതികളിലായി നടന്നു. മൂന്നു ദിവസങ്ങളിലായി നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതോളം ട്രക്ക് ഡ്രൈവേഴ്‌സ് ആണ് എത്തിയത്. യുകെയില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവേഴ്സിനെ ആദര സൂചകമായി ഉള്‍പ്പെടുത്തി പതിനഞ്ചാം തീയതി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 20 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതിര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവം പങ്കുവയ്ക്കല്‍ പുതു തലമുറയ്ക്ക് പ്രചോദനമായി. അതോടൊപ്പം ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്‌സിലെ സാധ്യതകളെക്കുറിച്ചും പുതുതലമുറയിലെ യുവാക്കളെ എങ്ങനെ ഇതിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഇതിന്റെ ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന്‍ ജോസഫ്, റ്റോസി സക്കറിയ,രാജീവ് ജോണ്‍ എന്നിവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവോടെ മുന്നേറുവാനായി കമ്മറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ് , ജിസ്‌മോന്‍ മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി. സംഗമത്തില്‍ വിവിധ കലാ-കായിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ്മ തീരുമാനിച്ചു.

 
Other News in this category

 
 




 
Close Window