Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
അസോസിയേഷന്‍
  31-10-2022
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഗംഭീരമായി; ഹന്ന കലാതിലകം
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 'കലോത്സവം 2022 ' വിജയകരമായി ജഡ്ജ്മിഡോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തില്‍ 22 നു നടന്നു. കലാപരമായി വിവിധ മേഖലകളില്‍ കഴിവുള്ളവര്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മാറ്റുരുക്കാനുമുള്ള ഒരു വലിയ വേദിയായിരുന്നു എല്‍ കെ സി കലോത്സവം. കോവിഡിന് ശേഷം നടന്ന .ഈ കലോത്സവത്തില്‍ 'കലാതിലക പട്ടം' ഹന്ന ബെന്‍സി നൈസാം പങ്കെടുത്ത വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങി നേടിയെടുത്തു ഇഞ്ചോടിഞ്ചു മത്സരങ്ങള്‍ ആണ് നടന്നത് . നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു മറ്റു അംഗങ്ങളും കൂടിയായപ്പോള്‍ കലാമേള കെങ്കേമം ആയി. വിജയികള്‍ക്കും പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികളെയും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ കമ്മിറ്റി അഭിനന്ദിച്ചു.


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പലകാരണങ്ങളാല്‍
 
  22-10-2022
ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ന് ബിര്‍മിംഗ്ഹാമില്‍
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ അഞ്ചാം സീസണ്‍ ഡിസംബര്‍ 10 ശനിയാഴ്ച ബിര്‍മിങ്ഹാമില്‍ വച്ചു നടക്കും. ബിര്‍മിംഗ്ഹാം ബാര്‍ട്‌ലി ഗ്രീന്‍ കിംഗ് എഡ്‌വേഡ് സിക്‌സ് ഫൈവ് വെയ്‌സ് ഗ്രാമര്‍ സ്‌കൂളാണ് ഈ വര്‍ഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത
 
  05-10-2022
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ദീപാവലി ആഘോഷങ്ങള്‍ 23ന്
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ 23ന് ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 വരെ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍)വിതിംഗടണില്‍ വച്ച് നടത്തുകയാണ്. അന്നേദിവസംകുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും നടത്തുന്നതാണ്. ദീപാരാധനയ്ക്ക് ശേഷം മുന്‍ വര്‍ഷങ്ങളിലേപ്പോലെ വര്‍ണ്ണാഭമായ വെടിക്കെട്ടും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ഹരികുമാര്‍ - 07403344590

ചന്ദ്രശേഖരന്‍ - 07865563926
 
  05-10-2022
യുകെയില്‍ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യ: അട്ടപ്പാടിയിലെ നഞ്ചിയമ്മയുംഎത്തും: ഒപ്പം നിത്യമാമ്മനും സംഘവും
റേഡിയോ ലൈം യുകെ മലയാളികള്‍ക്കായി മനോഹരമായ ഒരു കല സായാഹ്നം ഒരുക്കുന്നു .ചിരിമേളങ്ങള്‍ കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്‍ഡ് അപ് കോമേഡിയനുമായ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയില്‍ നിഷ്‌കളങ്കമായ ജീവിത ശൈലികള്‍ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ട് ഇന്ത്യന്‍ ജനതയുടെ മനം കവര്‍ന്നു കൊണ്ട് ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയും വാതിക്കല്‍ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് പറന്നിറങ്ങിയ നിത്യാ മാമ്മനും സംഘവും കൂടി ചേരുമ്പോള്‍ പകരം വെക്കാന്‍ കഴിയാത്ത ഒരു കലാ സന്ധ്യയായി ലൈം ലൈറ്റ് 2022 യുകെ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈ കലാമേളയെ അനശ്വരമാക്കാന്‍ യുവജനങ്ങളെ ത്രസിപ്പിക്കുന്ന ലൈവ് ജാമിങ്ങും
 
  29-08-2022
പുന്നമടയായി മാന്‍വേഴ്‌സ് തടാകം. യുക്മ 'കേരളാ പൂരം' ആവേശോജ്വലം
യു.കെയിലെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' സംഘടിപ്പിച്ചിരിക്കുന്ന ഇന്ന് (ശനിയാഴ്ച) മാന്‍വേഴ്സ് തടാകം യൂറോപ്പിലെ പുന്നമട കായലാകുവാന്‍ ഒരുങ്ങി. കേരളാ പൂരത്തില്‍ പങ്കെടുക്കുമെന്നറിയിച്ച സെലിബ്രിറ്റി ഗസ്റ്റുകള്‍ എല്ലാവരും എത്തിച്ചേര്‍ന്നു. ഉണ്ണി മുകുന്ദന്‍, വിഷ്ണു എന്നിവരെ ലണ്ടനില്‍ യുക്മ ലണ്ടന്‍ കോര്‍ഡിനേറ്ററും വള്ളംകളിയുടെ ജനറല്‍ കണ്‍വീനറുമായ അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നും പുരയിടവും ചേര്‍ന്ന് സ്വീകരിച്ചു. പിന്നണി ഗായിക മാളവിക അനില്‍കുമാറിനെ മുന്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയും സ്വീകരിച്ചു. മലയാളിയുടെ രുചിക്കൂട്ട് ലോകത്തിന് മുന്നില്‍ സ്നേഹത്തില്‍ ചാലിച്ച്
 
  26-08-2022
യുക്മ കേരളപൂരം വള്ളംകളി വേദിയിലേയ്ക്ക് മുഖ്യാതിഥികളില്‍ ഒരാളായി പ്രശസ്ത ഗായിക മാളവിക അനില്‍കുമാറും
യുക്മ കേരളപൂരം വള്ളംകളി 2022 വേദിയെ സംഗീത സാന്ദ്രമാക്കുവാന്‍ പ്രശസ്ത മലയാളി പിന്നണി ഗായിക സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 വിന്നര്‍ മാളവിക അനില്‍കുമാര്‍ എത്തുന്നു. ഗന്ധര്‍വ്വസംഗീതം 2007, 2010 വര്‍ഷങ്ങളിലെ വിന്നര്‍ കൂടിയായ മാളവിക അനില്‍കുമാര്‍ സിദ്ധി വികാസ് ആര്‍ട്ട്‌സ് അക്കാദമി എന്ന സംഗീത സ്‌കൂളിന്റെ സ്ഥാപക കൂടിയാണ്.

'യേയ എന്‍ കൊട്ടിക്കാരാ' എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനം പാടി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ച മാളവിക ആ ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചു. 2015 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ നായകനായ പാപനാശം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച മാളവിക പിന്നീട് 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന മലയാള ചിത്രത്തിലും നിരവധി സംഗീത
 
  27-07-2022
യുക്മ 'കേരള പൂരം' വള്ളംകളി 2022: ഒരുക്കങ്ങള്‍ വിലയിരുത്തി സംഘാടക സമിതി
യുക്മ 'കേരളപൂരം' വള്ളംകളി 2022 ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാന്‍വേഴ്‌സ് തടാകം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന ജയകുമാര്‍ നായര്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവരാണ് മാന്‍വേഴ്‌സ് തടാകം ചെയര്‍മാന്‍ മാര്‍ക്ക് ബെന്‍ഡന്‍, ചീഫ് എക്‌സിക്യുട്ടീവ് ട്രവര്‍ എന്നിവരുമായി വള്ളംകളിയെക്കുറിച്ചും
 
  25-07-2022
കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണികണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍
ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍ (Medway Hindu Mandir, 361 Canterbury tSreet, Gillingham ME7 5XS) ജൂലൈ 28 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ 10.30 വരെ മണികണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ് എന്നും വിളിക്കുന്നതിനാല്‍ കര്‍ക്കിടക മാസത്തില്‍ നടത്തുന്ന ഈ ചടങ്ങിനെ കര്‍ക്കിടക വാവ് ബലി എന്നു വിളിക്കുന്നു.

ഒരു കര്‍ക്കിടക ബലി സമര്‍പ്പണം സമസ്ത ജീവജാലങ്ങള്‍ക്കുമായാണ് സമര്‍പ്പിക്കപ്പെടുന്നത്. ഈ വാവു ബലി മലയാളമാസമായ കര്‍ക്കിടകത്തില്‍ നടത്തുന്നതിനാല്‍, ആചാരത്തിന് കര്‍ക്കിടക വാവു ബലി എന്നാണ് പേര്. കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും
 
[38][39][40][41][42]
 
-->




 
Close Window