Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
സമീക്ഷ യുകെ നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റീജണല്‍ മത്സരങ്ങള്‍ സമാപിച്ചു
Text by: Unnikrishnan Balan
കെറ്ററിംഗില്‍ ആരംഭിച്ച സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ നാഷ്ണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ റീജിയണല്‍ മത്സരങ്ങള്‍ സമാപിച്ചു. ബെല്‍ഫാസ്റ്റ്, എഡിന്‍ബറോ, ബോസ്റ്റണ്‍, ഈസ്റ്റ്ഹാം, കവന്‍ട്രി എന്നീ അഞ്ച് റീജണല്‍ മത്സരങ്ങള്‍ ആണ് ഫെബ്രുവരി നാലാം തിയതി ശനിയാഴ്ച്ച നടന്നത്.


യുകെയില്‍ 12 റീജിയണുകളിലായി നടന്ന മത്സരങ്ങളില്‍ 210 ടീമുകളാണ് മറ്റുരച്ചത്. ഒരോ റീജിയണില്‍ നിന്നും പങ്കെടുത്ത ടീമുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കും. മാര്‍ച്ച് 25നു മാഞ്ചസ്റ്ററിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. മാഞ്ചസ്റ്റര്‍ സെ. പോള്‍സ് കാത്തലിക് ഹൈസ്‌കൂളില്‍ വെച്ചു നടക്കുന്ന ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ സമീക്ഷ യുകെ മാഞ്ചസ്റ്റര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



ഫൈനലില്‍ വിജയികള്‍ക്ക് യഥാക്രമം 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയും (ഒന്നാം സ്ഥാനം), 501പൗണ്ടും ട്രോഫി (രണ്ടാം സ്ഥാനം), 251 പൗണ്ടും ട്രോഫി (മൂന്നാം സ്ഥാനം), 101 പൗണ്ടും ട്രോഫി (നാലാം സ്ഥാനം) എന്നീ സമ്മാനങ്ങളാകും ലഭിക്കുക. സമീക്ഷ യുകെ നാഷ്ണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ റീജണല്‍ മത്സരങ്ങള്‍ക്ക് നല്‍കിയ പിന്തുണക്ക് യുകെ യിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളോടും പ്രത്യേകിച്ച് മത്സരിച്ച മുഴുവന്‍ ടീമുകള്‍ക്കും നന്ദി അറിയിക്കുന്നതായും ഒപ്പം തന്നെ ഗ്രാന്റ് ഫിനാലെ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്സ് ആയ ജിജു സൈമണ്‍, ജോമിന്‍ ജോ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window