|
എസ്സെക്‌സ് ഹിന്ദു സമാജം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഉത്സവ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ദീപം തെളിയിച്ചതോടെയാണ് ആഘോഷം ആരംഭിച്ചത്. ശിവന് സമര്‍പ്പിച്ച പൂജയും ആരതിയും ആഘോഷത്തെ സമ്പന്നമാക്കി. മമത ഹംപേഷിന്റെ നേതൃത്വത്തില്‍ പൂജയും ആരതിയും നടന്നു. എസെക്സ് ഹിന്ദു സമാജം അംഗങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. എസെക്‌സ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനയായ എസെക്‌സ് ഹിന്ദു സമാജത്തിന് എസെക്‌സ് കൗണ്ടിയിലെ ബാസില്‍ഡണ്‍, ചെംസ്‌ഫോര്‍ഡ്, കോള്‍ചെസ്റ്റര്‍, ഹാര്‍ലോ, സൗത്ത് എന്‍ഡ്-ഓണ്‍-സീ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ട്. |