Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3532 INR  1 EURO=111.1111 INR
ukmalayalampathram.com
Mon 11th May 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി 2026 - 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
Text By: UK Malayalam Pathram

യുകെയിലെ പ്രമുഖ ഹിന്ദു മലയാളി സംഘടനകളിലൊന്നായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (GMMHC) 2026-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ നേതൃത്വത്തെ ഐക്യ കണ്ഠേന തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു: പ്രസിഡന്റ്: രാധേഷ് നായര്‍ സെക്രട്ടറി: അശോക് കുമാര്‍ ട്രഷറര്‍: അനുരാജ് രാജന്‍ വൈസ് പ്രസിഡന്റ്: ദീപ ആസാദ് ജോയിന്റ് സെക്രട്ടറി: രഞ്ജിത് പിള്ള ജോയിന്റ് ട്രഷറര്‍: രാജേഷ് രാഘവന്‍ കൂടാതെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ധനേഷ് ശ്രീധര്‍, അനീഷ് റോണ്‍, രാജു മുത്തുസ്വാമി, കൃഷ്ണദാസ്, ലിജി ലജീഷ്, രേഷ്മ പ്രഭാകര്‍, ദിനേശ് ഡി കെ, ജയകൃഷ്ണന്‍, അനൂപ് കെ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ 2026-2027 വര്‍ഷങ്ങളിലെ പ്രധാന പരിപാടികള്‍ ആസൂത്രണം ചെയ്തു. വിഷു മഹോത്സവം, ഓണം, ശ്രീകൃഷ്ണ ജയന്തി, ദീപാവലി, നവരാത്രി, ധനുമാസ തിരുവാതിര, യുകെയിലെ തന്നെ ഏറ്റവും വലിയ മകരവിളക്കുത്സവം, ശിവരാത്രി എന്നിവയ്ക്ക് പുറമെ മാസം തോറും നടത്തുന്ന ഭജനുകള്‍, കുട്ടികള്‍ക്കായുള്ള ഗുരുകുലം ആക്ടിവിറ്റീസ് എന്നിവ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ എല്ലാ പരിപാടികളും വിജയകരമാക്കാന്‍ സഹകരിച്ച എല്ലാ കുടുംബാംഗങ്ങളോടും യോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്നും ഏവരുടെയും സജീവമായ സഹകരണവും പിന്തുണയും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക രാധേഷ് നായര്‍ (പ്രസിഡന്റ് ) 07815819190) അശോക് കുമാര്‍ (സെക്രട്ടറി ) 07767744423

 
Other News in this category

 
 




 
Close Window