മലയാളികളുടെ ഹൃദയങ്ങളില്‍ പതിറ്റാണ്ടുകളായി ചിരപ്രതിഷ്ഠ നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലും പിന്നീട് സിനിമയായും മലയാളി മനസ്സുകളില്‍ അമര്‍ന്നുനില്‍ക്കുന്ന കൃതിയുമായ ''ചെമ്മീന്‍'' ഇനി നാടകവേദിയിലേക്ക്. ഈ പ്രശസ്ത കൃതിയുടെ നാടകാവിഷ്‌കാരം മാര്‍ച്ച് 14 ശനിയാഴ്ച ലിവര്‍പൂളില്‍ അരങ്ങേറും. മലയാളി സമൂഹം കലാഭവന്‍ ലണ്ടനും Liverpool Malayali Cultural Association (LIMCA)യും സംയുക്തമായി സംഘടിപ്പിക്കുന്ന 'Malayalee Got Talent' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ നൃത്തസംഗീത നാടക അവതരണം നടക്കുന്നത്. മലയാളികളുടെ മനസ്സില്‍ ഇന്നും മായാത്ത സാന്നിധ്യമായി നിലകൊള്ളുന്ന കറുത്തമ്മ, പരീക്കുട്ടി, പളനി, ചെമ്പന്‍ കുഞ്ഞ്, ചക്കി, പഞ്ചമി എന്നീ കഥാപാത്രങ്ങളെ പുതുമയാര്‍ന്ന അവതരണത്തിലൂടെ വേദിയില്‍ അവതരിപ്പിക്കും. അഭിനയരംഗത്ത്: ബാഡ്വിന്‍ സൈമണ്‍, ജെയ്‌സണ്‍ ജോര്‍ജ്, ജയിന്‍ കെ. ജോണ്‍, കീര്‍ത്തി സോമരാജന്‍, മുരളീധരന്‍, വത്സലന്‍, ജതിന്‍ തോമസ്, സുനിത്, ഹരീഷ്, ജിതരാജ്, ജീമോള്‍, യാമിന്‍, ശ്രേയ മേനോന്‍ എന്നിവര്‍. നൃത്തരംഗത്ത്: സൗമ്യ ഷൈജു, അമ്മു സാമുവേല്‍, ധന്യ കെവിന്‍, ജെയ്‌സി ജെയ്‌മോന്‍, അന്‍ക്വിറ്റ നവീന്‍ എന്നിവര്‍ വേഷമിടുന്നു. രചന: തകഴി ശിവശങ്കരപ്പിള്ള സംവിധാനം: ജെയ്‌സണ്‍ ജോര്‍ജ് സാങ്കേതിക സഹായം: വത്സലന്‍, സുഭാഷ് പിള്ള കലാഭവന്‍ അവതരിപ്പിക്കുന്ന പ്രവാസികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള 'Malayalee Got Talent' എന്ന പരിപാടിയുടെ ആദ്യ ഷോ മാര്‍ച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ ആരംഭിക്കും. വേദി:Cardinal Heenan Catholic High School, Liverpool കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 07967018955 0794468700 07841613973