Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
UK Special
  27-01-2026
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഭൂകമ്പം: സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍

ലണ്ടന്‍: മുന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് നൈജല്‍ ഫറാഷിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെയില്‍ ചേര്‍ന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ഇന്ത്യന്‍ വംശജയായ ബ്രാവര്‍മാന്റെ ഈ നീക്കം.

ലിസ് ട്രസ്സ് മന്ത്രിസഭയിലും ഋഷി സുനക് മന്ത്രിസഭയിലും ഹോം സെക്രട്ടറി പദം അലങ്കരിച്ചിരുന്ന ബ്രാവര്‍മാന്‍, ഇന്നലെ റിഫോം യുകെ സംഘടിപ്പിച്ച പരിപാടിയില്‍ അപ്രതീക്ഷിതമായി എത്തി പാര്‍ട്ടി അംഗത്വം രാജിവച്ചതായി പ്രഖ്യാപിച്ചു. 'സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു' എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.

Full Story
  27-01-2026
നോര്‍വിച്ചില്‍ ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍

നോര്‍വിച്ച് സിറ്റി: ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി യുകെയിലും അമേരിക്കയിലും പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഈ മാസം 18ന് പുലര്‍ച്ചെയാണ് റെയ്മണ്ട് വില്യംസ് (61) അറസ്റ്റിലായത്. യുഎസിലെ ഡാലസില്‍ ജനിച്ച റെയ്മണ്ട് അവിടെ പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് യുകെയിലേക്ക് താമസം മാറിയ അദ്ദേഹം നോര്‍വിച്ച് സിറ്റി കൗണ്‍സിലില്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറിയുടെ പൊലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫിസറായും പ്രവര്‍ത്തിച്ചു. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമായ ഡാലസ് കൗബോയ്‌സിന്റെ

Full Story
  27-01-2026
ഡ്രോഗെഡയില്‍ 16കാരിക്ക് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം; ആശുപത്രിയില്‍ പ്രവേശനം

ഡ്രോഗെഡ (അയര്‍ലന്‍ഡ്): ആര്‍ത്തവ സമയത്ത് ടാംപൂണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ബാധിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 16കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ കുട്ടിക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. പിന്നാലെ രക്തസമ്മര്‍ദ്ദം താഴുകയും ഹൃദയമിടിപ്പ് കൂടുകയും ജനനേന്ദ്രിയത്തില്‍ തടിപ്പ് അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് ടാംപൂണ്‍ ഉപയോഗിച്ചതായി കണ്ടെത്തി.

പരിശോധനയില്‍ ശരീരത്തില്‍ സ്റ്റാഫിലോകോക്കസ് ഓറിയസ്

Full Story
  27-01-2026
ലണ്ടനില്‍ മനുഷ്യക്കടത്ത്: പോളിഷ് ദമ്പതികള്‍ക്ക് കഠിന ശിക്ഷ

ലണ്ടന്‍: മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മനുഷ്യക്കടത്ത് നടത്തിയതിന് പോളിഷ് ദമ്പതികള്‍ക്ക് കോടതി കഠിന ശിക്ഷ വിധിച്ചു.

ലീഡ്‌സില്‍ താമസിച്ചിരുന്ന വീസ്ലോ മിച്ച്‌നിവിക്‌സ് (53) ഭാര്യ അലക്‌സാന്ദ്ര തിമോസെക് (വയസ്സ് 41) എന്നിവര്‍ യുവതികളെ ജോലി നല്‍കാമെന്ന് പറഞ്ഞ് യുകെയിലേക്ക് ക്ഷണിച്ചാണ് മനുഷ്യക്കടത്ത് നടത്തിയത്. പ്രധാനമായും സാമ്പത്തിക പ്രയാസം നേരിടുന്ന പോളിഷ് യുവതികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ചൈല്‍ഡ് മൈന്‍ഡര്‍മാരായി, ബാറുകളിലും കടകളിലും ജോലി തരാമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്.

യുകെയിലെത്തിയ യുവതികളെ

Full Story
  26-01-2026
യുകെയിലും അമേരിക്കന്‍ എഫ്ബിഐ മോഡല്‍ അന്വേഷണ സംഘം: നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ഉടന്‍ രൂപീകരിക്കും
നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും.

തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും.

ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ്
Full Story
  26-01-2026
മാഞ്ചസ്റ്റര്‍ മേയറുടെ മോഹം മുളയില്‍ നുള്ളി കീര്‍ സ്റ്റാര്‍മര്‍: ഇപ്പോഴത്തെ സ്ഥാനം രാജിവയ്ക്കാന്‍ അനുമതി നല്‍കിയില്ല
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ വഹിക്കുന്ന മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്. .പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍
Full Story
  26-01-2026
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുന്നു: റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി ഡെയ്ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നൂറുകണക്കിന് പെണ്‍ ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ആണ്‍കുട്ടികളോടുള്ള സാമൂഹിക-കുടുംബ സമ്മര്‍ദ്ദമാണ് ഈ ക്രൂര പ്രവണതയ്ക്ക് പിന്നില്‍. 2021-25 കാലയളവില്‍ ഇന്ത്യന്‍ അമ്മമാര്‍ക്ക് ജനിച്ച കുട്ടികളുടെ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 118 ആണ്‍കുട്ടികളാണ്. ബ്രിട്ടനിലെ ദേശീയ ശരാശരി 105:100 ആയതിനാല്‍, ഇന്ത്യന്‍ വംശജരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ കണക്കുകള്‍ സാധാരണ നിലയെക്കാള്‍

Full Story
  26-01-2026
ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യുകെയും ഓസ്ട്രേലിയയും

ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ സൈനികനടപടിയില്‍ പങ്കെടുത്ത നാറ്റോ സൈനികരെ അപമാനിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ യുകെയും ഓസ്ട്രേലിയയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പ്രസ്താവന അപമാനകരമാണെന്നും ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാന്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത ബ്രിട്ടീഷ് സൈനികരെ അദ്ദേഹം അനുസ്മരിച്ചു.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാകാത്തതാണെന്നും, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക്

Full Story
[108][109][110][111][112]
 
-->




 
Close Window