Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  23-06-2026
ലേബര്‍ പാര്‍ട്ടിയിലെ സമ്മര്‍ദത്തിന് വഴങ്ങി കെയര്‍ സ്റ്റാമര്‍ രാജി പ്രഖ്യാപിച്ചു; ആന്‍ഡി ബര്‍ണാം പിന്‍ഗാമിയാകാന്‍ മുന്‍നിരയില്‍

ലണ്ടന്‍: പാര്‍ട്ടിക്കുള്ളില്‍ മാസങ്ങളായി ശക്തമായിരുന്ന വിമതനീക്കത്തിനൊടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 22 തിങ്കളാഴ്ച ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം തീരുമാനം അറിയിച്ചത്. പുതിയ ലേബര്‍ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും അധികാരക്കൈമാറ്റം ക്രമബദ്ധമായി പൂര്‍ത്തിയാക്കുമെന്നും സ്റ്റാമര്‍ വ്യക്തമാക്കി. 2024 ജൂലൈ അഞ്ചിനാണ് സ്റ്റാമര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അതിന് തൊട്ടുമുമ്പ് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 411 സീറ്റുകള്‍ നേടി വന്‍ വിജയം സ്വന്തമാക്കിയിരുന്നു. അധികാരത്തില്‍ രണ്ടുവര്‍ഷം

Full Story
  22-06-2026
യുകെയില്‍ താപനില 38 ഡിഗ്രിയിലേക്ക്; ജൂണിലെ റെക്കോര്‍ഡ് തകരാന്‍ സാധ്യത, ആംബര്‍ മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ ഈ ആഴ്ച റെക്കോര്‍ഡ് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും തെക്കന്‍, മധ്യ മേഖലകളില്‍ അതിതീവ്രമായ ചൂടും ഉയര്‍ന്ന ഈര്‍പ്പവും അനുഭവപ്പെടുമെന്നാണ് പ്രവചനം. തിങ്കളാഴ്ച തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ചൊവ്വാഴ്ച ചില പ്രദേശങ്ങളില്‍ 37 ഡിഗ്രിയും തെക്കുകിഴക്കന്‍ വെയില്‍സില്‍ 35 ഡിഗ്രിയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കും ചൂടിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. ഈ ദിവസങ്ങളില്‍ പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ

Full Story
  22-06-2026
ഇന്ത്യ-യുകെ വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍; ബ്രിട്ടിഷ് കാറുകളുടെ തീരുവ ഘട്ടംഘട്ടമായി 10 ശതമാനത്തിലേക്ക്

ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളുടെയും വാഹന വിപണിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. യുകെയില്‍ നിര്‍മിക്കുകയും കരാറിലെ ഉത്ഭവ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയുന്നതിനൊപ്പം, ഇന്ത്യന്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിര്‍മാതാക്കള്‍ക്ക് യുകെ വിപണിയില്‍ പുതിയ കയറ്റുമതി അവസരങ്ങളും ലഭിക്കും. ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ചില പൂര്‍ണമായി നിര്‍മിച്ച കാറുകള്‍ക്ക് നിലവില്‍ 110 ശതമാനം വരെയുള്ള ഇറക്കുമതി തീരുവയാണ് ബാധകമായിരിക്കുന്നത്. കരാറിലെ നിശ്ചിത വാര്‍ഷിക ക്വാട്ടയ്ക്കുള്ളില്‍ ഈ തീരുവ അഞ്ചാം

Full Story
  22-06-2026
രാജിക്കുള്ള സമയക്രമം പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍? ബ്രിട്ടനില്‍ നിര്‍ണായക രാഷ്ട്രീയ ദിനം; ബേണ്‍ഹാം മുന്‍നിരയില്‍

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ രാഷ്ട്രീയഭാവി സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. സ്ഥാനമൊഴിയില്ലെന്നും നേതൃത്വ വെല്ലുവിളി നേരിടുമെന്നും ദിവസങ്ങള്‍ക്കുമുമ്പ് ആവര്‍ത്തിച്ചിരുന്ന സ്റ്റാര്‍മര്‍, പ്രധാനമന്ത്രി പദവും ലേബര്‍ പാര്‍ട്ടി നേതൃത്വവും ഒഴിയുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചേക്കുമെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ രാജി സംബന്ധിച്ച് ഡൗണിങ് സ്ട്രീറ്റോ സ്റ്റാര്‍മറോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് സ്റ്റാര്‍മര്‍ ഗൗരവമായി ആലോചിക്കുകയാണെന്നാണ്

Full Story
  22-06-2026
വ്യക്തിഗത നികുതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ചാള്‍സ് രാജാവ്; ആധുനിക ബ്രിട്ടീഷ് രാജവാഴ്ചയില്‍ ആദ്യം

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് താന്‍ അടച്ച വ്യക്തിഗത നികുതിയുടെ ആകെ തുക ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു. ആധുനിക ബ്രിട്ടീഷ് രാജവാഴ്ചയുടെ ചരിത്രത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ രാജാവാകും ചാള്‍സ് മൂന്നാമന്‍. ജൂണ്‍ 25 വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന രാജകുടുംബത്തിന്റെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടുകളുടെ ഭാഗമായാണ് നികുതി വിവരങ്ങള്‍ പുറത്തുവിടുന്നത്. കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനായി രാജാവ് വ്യക്തിപരമായി എടുത്ത തീരുമാനമാണിതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ വ്യക്തവും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ രീതിയില്‍

Full Story
  22-06-2026
യുകെയില്‍ മലയാളിക്ക് സാമ്പത്തിക തട്ടിപ്പും ക്രൂരമായ ആക്രമണവും; വിദ്യാര്‍ഥിക്കെതിരെ പരാതി

ലണ്ടന്‍: മാനുഷിക പരിഗണനയുടെ പേരില്‍ സഹായിക്കാന്‍ മുന്നോട്ടുവന്ന യുകെ മലയാളിക്ക് ഗുരുതരമായ ശാരീരിക ആക്രമണവും വന്‍ സാമ്പത്തിക നഷ്ടവും നേരിട്ടതായി പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിന് സാമ്പത്തിക സഹായം നല്‍കിയതാണ് പിന്നീട് തട്ടിപ്പിലേക്കും ആക്രമണത്തിലേക്കും നയിച്ചതെന്ന് കൊല്ലം ഇരവിപുരം സ്വദേശിയും യുകെ താമസക്കാരനുമായ ഹരന്‍ ഹാരിസണ്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയ ഇരവിപുരം സ്വദേശിയായ 28കാരന്‍ ടിനു ആന്റണിക്കെതിരെയാണ് പരാതി. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്ന് ഹരന്‍ പറയുന്നു. ആദ്യം ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാന്‍

Full Story
  20-06-2026
യുകെയില്‍ ഒരു ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറി; കേട്ടു കേള്‍വി ഇല്ലാത്ത സംഭവത്തില്‍ ഒരാള്‍ മരിച്ചു
ബെഡ്ഫോര്‍ഡിനു സമീപം നിര്‍ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു യാത്രാ ട്രെയിന്‍ ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. തൊണ്ണൂറോളം യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ 33 പേര്‍ക്ക് അതീവഗുരുതരവും, ഗുരുതരവുമായ പരുക്കേറ്റിട്ടുണ്ട്. 56 പേര്‍ക്ക് നിസ്സാര പരുക്കുമേറ്റു.

ബെഡ്ഫോര്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം 5.15-ഓടെയാണ് കൂട്ടിയിടി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വെ സര്‍വ്വീസിന്റെ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടം നടക്കുമെന്ന് യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്ന് അപകടത്തില്‍ പരുക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആഘാതം ബോംബ് പൊട്ടിയത് പോലെയാണ് തോന്നിയതെന്ന് ഇവര്‍ പറയുന്നു.

യാത്രക്കാര്‍ രക്തത്തില്‍ കുളിച്ചും, എല്ലുകള്‍ ഒടിഞ്ഞ നിലയില്‍ നിലത്തും കിടക്കുന്ന ഭീതിദമായ ദൃശ്യങ്ങള്‍
Full Story
  20-06-2026
യുകെയില്‍ പഠനം ഇനി എളുപ്പവഴിയല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കടുപ്പം കൂട്ടി പുതിയ വിസ നയങ്ങള്‍

ലണ്ടന്‍: യുകെ സര്‍വകലാശാലയില്‍ പ്രവേശനം നേടി പഠനശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി കണ്ടെത്തി പിന്നീട് യുകെയിലോ യൂറോപ്പിലോ സ്ഥിരതാമസം നേടുക എന്നതായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രധാന കണക്കുകൂട്ടല്‍. എന്നാല്‍ പഠനത്തിനൊപ്പം കുടിയേറ്റ സാധ്യതയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വിസ ദുരുപയോഗം തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി യുകെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികളെ sponsor ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കൂടുതല്‍

Full Story
[110][111][112][113][114]
 
-->




 
Close Window