ലണ്ടന്‍: യുകെ സര്‍വകലാശാലയില്‍ പ്രവേശനം നേടി പഠനശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി കണ്ടെത്തി പിന്നീട് യുകെയിലോ യൂറോപ്പിലോ സ്ഥിരതാമസം നേടുക എന്നതായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രധാന കണക്കുകൂട്ടല്‍. എന്നാല്‍ പഠനത്തിനൊപ്പം കുടിയേറ്റ സാധ്യതയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വിസ ദുരുപയോഗം തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി യുകെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികളെ sponsor ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വിസ നിരസിക്കല്‍ നിരക്ക് കൂടുതലായതും, പ്രവേശനം നേടിയ ശേഷം വിദ്യാര്‍ഥികള്‍ യഥാര്‍ത്ഥത്തില്‍ കോഴ്‌സില്‍ ചേരാത്തതും, കോഴ്‌സ് പൂര്‍ത്തീകരണ നിരക്ക് കുറഞ്ഞതുമായ സ്ഥാപനങ്ങള്‍ ഇനി കൂടുതല്‍ ശക്തമായ നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയമാകും.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, 2026 ജൂണ്‍ 1 മുതല്‍ Student Sponsor സ്ഥാപനങ്ങളുടെ visa refusal rate 5 ശതമാനത്തില്‍ താഴെയായിരിക്കണം. Enrolment rate കുറഞ്ഞത് 95 ശതമാനമാകണം. 2027 ജൂണ്‍ 1 മുതല്‍ course completion rate കുറഞ്ഞത് 90 ശതമാനമാക്കും. മുമ്പ് visa refusal പരിധി 10 ശതമാനവും enrolment rate 90 ശതമാനവും course completion rate 85 ശതമാനവുമായിരുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റില്‍ നിയന്ത്രണം നേരിടേണ്ടി വരും. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ഥികളെ sponsor ചെയ്യാനുള്ള അവകാശം പോലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ എത്തിക്കുന്ന ഏജന്റുമാരുടെയും, വിദ്യാഭ്യാസത്തെ വെറും ബിസിനസ് മോഡലാക്കി മാറ്റിയ നിലവാരമില്ലാത്ത സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ നിയന്ത്രണം വരുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറുന്നത് post-study work അവസരത്തിലെ കുറവാണ്. Graduate visa കാലാവധി 2027 ജനുവരി 1 മുതല്‍ അപേക്ഷിക്കുന്ന ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയും. എന്നാല്‍ PhD അല്ലെങ്കില്‍ മറ്റു doctoral യോഗ്യതയുള്ളവര്‍ക്ക് നിലവിലുള്ളതുപോലെ മൂന്ന് വര്‍ഷം തുടരും. 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ലഭിക്കും.
ഇതോടെ യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്താനും Skilled Worker visa-യിലേക്ക് മാറാനും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സമയം കുറയും. ജോലി വിപണിയില്‍ ആവശ്യകത കുറഞ്ഞ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും വ്യക്തമായ കരിയര്‍ പ്ലാന്‍ ഇല്ലാതെ യുകെയിലേക്ക് പോകുന്നവര്‍ക്കും ഇത് വലിയ വെല്ലുവിളിയാകും. സാമ്പത്തിക ബാധ്യതയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. Student visa-യ്ക്കുള്ള maintenance fund London-ല്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം £1,529 ആയും London-ന് പുറത്തുള്ളവര്‍ക്ക് പ്രതിമാസം £1,171 ആയും നിശ്ചയിച്ചിട്ടുണ്ട്. പരമാവധി ഒമ്പത് മാസത്തേക്ക് ഈ തുക കാണിക്കണം. അതായത് London-ല്‍ പഠിക്കുന്നവര്‍ക്ക് £13,761 വരെയും London-ന് പുറത്തുള്ളവര്‍ക്ക് £10,539 വരെയും ജീവിതച്ചെലവിനായി തെളിയിക്കേണ്ടിവരും.
Student visa അപേക്ഷാ ഫീസും ഉയര്‍ന്നു. നിലവില്‍ യുകെയ്ക്ക് പുറത്തുനിന്നും യുകെയ്ക്കുള്ളില്‍ നിന്നുമുള്ള Student visa അപേക്ഷകള്‍ക്ക് £558 ആണ് ഫീസ്. ഇതിന് പുറമേ Immigration Health Surcharge ഉള്‍പ്പെടെയുള്ള മറ്റു ചെലവുകളും വിദ്യാര്‍ഥികള്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെ ഇപ്പോഴും പ്രധാന പഠനകേന്ദ്രമായി തുടരുന്നു. 2025 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 98,014 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെ sponsored study visa ലഭിച്ചു. ചൈനയ്ക്ക് പിന്നാലെ യുകെയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലാണ്. എന്നാല്‍ dependant visa നിയന്ത്രണങ്ങളും പുതിയ കുടിയേറ്റ നയങ്ങളും കാരണം മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ ranking മാത്രം നോക്കി തീരുമാനമെടുക്കരുത്. തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ തൊഴില്‍ സാധ്യത, സര്‍വകലാശാലയുടെ visa compliance record, placement support, പ്രദേശത്തെ ജീവിതച്ചെലവ്, Skilled Worker visa-യിലേക്ക് മാറാനുള്ള യാഥാര്‍ത്ഥ്യ സാധ്യത എന്നിവ കൂടി പരിശോധിക്കണം. അംഗീകൃത ഏജന്റുമാര്‍ വഴി മാത്രം അപേക്ഷിക്കുന്നതും വ്യാജ ജോലി വാഗ്ദാനങ്ങളെയും അമിത പ്രതീക്ഷകളെയും ഒഴിവാക്കുന്നതും നിര്‍ണായകമാണ്. യുകെ ബിരുദത്തിന്റെ മൂല്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, ''പഠനത്തിന് പോയാല്‍ എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം'' എന്ന പഴയ കണക്കുകൂട്ടല്‍ ഇനി സുരക്ഷിതമല്ല. മികച്ച കോഴ്‌സ്, മതിയായ സാമ്പത്തിക തയ്യാറെടുപ്പ്, ശക്തമായ ഇംഗ്ലീഷ് പ്രാവീണ്യം, വ്യക്തമായ തൊഴില്‍ ലക്ഷ്യം എന്നിവയുള്ള വിദ്യാര്‍ഥികള്‍ക്കായിരിക്കും പുതിയ യുകെ വിദ്യാഭ്യാസ-കുടിയേറ്റ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യതകള്‍ ലഭിക്കുക.