|
|
|
|
|
| യുകെയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് |
ലണ്ടന്‍/ഇരിട്ടി: യുകെയിലെ നോര്‍ത്ത് വാല്‍ഷാമില്‍ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചു. അടുത്തിടെ ബാധിച്ച വൈറല്‍ രോഗത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകുകയും രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെടുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മരണകാരണം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഹെലന്റെ തലയില്‍ യാതൊരുവിധ ബാഹ്യക്ഷതകളും |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകനും മരിച്ചു |
ലണ്ടന്‍: ലണ്ടനിലെ ആഡംബര റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ചു. നിര്‍മാണ മേഖലയിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ അദിതി പരല്‍ക്കര്‍ (46), ഭര്‍ത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകന്‍ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27നാണ് ദാരുണ സംഭവം നടന്നത്. 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്‌ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഏകദേശം 400 അടി ഉയരത്തില്‍ നിന്ന് വീണ നിലയിലാണ് മൂവരെയും കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. അടിയന്തര സേവന വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും |
|
Full Story
|
|
|
|
|
|
|
| ഗ്രേറ്റ് യാര്‍മൗത്തില്‍ താരമായി തേന്‍വരിക്ക ചക്ക; ലേലത്തില്‍ വിറ്റത് 300 പൗണ്ടിന് |
ഗ്രേറ്റ് യാര്‍മൗത്ത്: നാട്ടില്‍ ചക്കക്കാലമായാല്‍ ചക്കപ്പഴവും ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമെല്ലാം മലയാളികള്‍ക്ക് പരിചിതമായ രുചികളാണ്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ചക്ക ഒരു സാധാരണ ഫലം മാത്രമല്ല; നാടിന്റെ മണവും ബാല്യകാല ഓര്‍മ്മകളും ഗൃഹാതുരത്വവും നിറഞ്ഞ ഒരു വികാരമാണ്. അത്തരമൊരു തേന്‍വരിക്ക ചക്കയാണ് യുകെയിലെ ഗ്രേറ്റ് യാര്‍മൗത്തില്‍ നടന്ന ഒരു മലയാളി സംഗമത്തില്‍ ശ്രദ്ധാകേന്ദ്രമായത്. നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ 2026 ന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ലേലത്തിലാണ് 14 കിലോഗ്രാം തൂക്കമുള്ള അസ്സല്‍ തേന്‍വരിക്ക ചക്ക താരമായത്. 50 പൗണ്ടില്‍ ആരംഭിച്ച ലേലം, പങ്കെടുത്തവരുടെ ആവേശവും ലേലക്കാരനായ |
|
Full Story
|
|
|
|
|
|
|
| ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറിന് നേരെ വംശീയ തീവയ്പ്; കോടികളുടെ നാശനഷ്ടം |
ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ വംശജനുടെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന ഗ്രോസറി സ്റ്റോറിന് നേരെ വംശീയ ആക്രമണം. ഷാങ്കില്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മുന്‍ ഗോസ്പല്‍ ഹാള്‍ കെട്ടിടത്തിനാണ് ശനിയാഴ്ച പുലര്‍ച്ചെ തീ വെച്ചത്. സംഭവത്തില്‍ കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 18 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനാണ് കെട്ടിടത്തിന്റെ ഉടമ. തന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. വില്‍പ്പനയ്ക്കുണ്ടായിരുന്ന പള്ളിക്കെട്ടിടം |
|
Full Story
|
|
|
|
|
|
|
| ഹെന്റി നൊവാക്കിന്റെ കൊലപാതകം: കൃപാണിനെ ചൊല്ലിയ പ്രചാരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനിലെ സിഖ് സമൂഹം |
ബ്രിട്ടനില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 18 വയസ്സുകാരനായ ഹെന്റി നൊവാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിഖ് സമൂഹം രംഗത്തെത്തി. സൗത്താംപ്ടണില്‍ നടന്ന സംഭവത്തില്‍ 23 വയസ്സുകാരനായ വിക്രം ദിഗ്വ ഹെന്റി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയതായാണ് കേസ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന കൃപാണാണെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തകളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ബ്രിട്ടനിലെ സിഖ് സമൂഹത്തിനെതിരെ പ്രതികൂല വികാരങ്ങള്‍ വളര്‍ത്തുകയും ചിലയിടങ്ങളില്‍ ആക്രമണങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്തതായി സിഖ് നേതാക്കള്‍ ആരോപിച്ചു.
ഈ |
|
Full Story
|
|
|
|
|
|
|
| എക്കോ പദ്ധതി: ബാല ലൈംഗിക പീഡന ഇരകള്‍ക്ക് ഓണ്‍ലൈന്‍ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സഹായം |
ഇംഗ്ലണ്ടിലും വെയില്‍സിലും ബാല ലൈംഗിക പീഡനത്തിനിരയായവര്‍ക്ക് അവരുടെ ദുരനുഭവങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് കണ്ടെത്തി നീക്കം ചെയ്യാന്‍ സഹായിക്കുന്ന 'എക്കോ' പദ്ധതി ആരംഭിച്ചു. പൊലീസ് അന്വേഷണം അവസാനിച്ചതിന് ശേഷം മതിയായ പിന്തുണ ലഭിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടിവരുന്ന ഇരകള്‍ക്ക് ആശ്വാസമാകുകയാണ് ഈ പദ്ധതി. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പീഡന ചിത്രങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം, ഇരകള്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പിന്തുണയും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കും.
യുകെയിലെ ബാല പീഡന ഇമേജ് ഡാറ്റാബേസിന്റെ സഹായത്തോടെ ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തി നീക്കം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ വിയോഗം; കണ്ണീരിലാഴ്ന്ന് മലയാളി കുടുംബം |
ലണ്ടന്‍/കണ്ണൂര്‍: നല്ലൊരു ഭാവി സ്വപ്നം കണ്ട് യുകെയിലേക്ക് ചേക്കേറിയ മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ അപ്രതീക്ഷിത വിയോഗം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായ ഹെലന്‍ റോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്‌സറി വിദ്യാര്‍ഥിനിയായിരുന്ന ഹെലന്റെ വേര്‍പാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മൂന്ന് വര്‍ഷം മുന്‍പ് സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഹെലന്റെ മാതാവ് ക്ലാരിറ്റ് യുകെയിലെത്തുകയായിരുന്നു. ആറുമാസങ്ങള്‍ക്ക് ശേഷം പിതാവ് അബിനും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ യുവാക്കള്‍ക്ക് പ്രതീക്ഷയായി എം ആന്‍ഡ് എസിന്റെ പുതിയ പരിശീലന പദ്ധതി |
ലണ്ടന്‍: കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്ന ബ്രിട്ടണിലെ യുവാക്കള്‍ക്ക് ആശ്വാസമായി മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു. അടുത്ത 18 മാസത്തിനുള്ളില്‍ 1,000 യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദീര്‍ഘ ഇടവേളയ്ക്കുശേഷമാണ് എം ആന്‍ഡ് എസ് ഇത്തരമൊരു വിപുലമായ പരിശീലന പദ്ധതി പ്രഖ്യാപിക്കുന്നത്. ബ്രിട്ടണില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ യുവജന തൊഴിലില്ലായ്മയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 16 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ എട്ടില്‍ ഒരാള്‍ വീതം തൊഴിലില്ലായ്മ നേരിടുന്നുവെന്നാണ് കണക്ക്. നൂറുകണക്കിന് അപേക്ഷകള്‍ അയച്ചിട്ടും ഒരു ഇന്റര്‍വ്യൂ വിളി പോലും ലഭിക്കാതെ കാത്തിരിക്കുന്ന |
|
Full Story
|
|
|
|
| |