Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 23rd Nov 2026
UK Special
  27-05-2026
യുകെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു; വിട പറഞ്ഞത് വിന്നി എം. കോശി
യുകെയിലെ ലിറ്റല്‍ഹാംപ്ടണില്‍ കോട്ടയം സ്വദേശി അന്തരിച്ചു. കോട്ടയം താഴത്തങ്ങാടി മൂഴിയില്‍ വിന്നി എം. കോശി(52) ആണ് വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം വാര്‍ത്തയും യുകെ മലയാളി സമൂഹത്തെ തേടിയെത്തിയത്.

കോട്ടയത്തെ ആദ്യകാല ബസ് ഉടമയായ ചാമ്പ്യന്‍ മോട്ടോര്‍സ്, ഉടമ എം. എ. കോശിയുടെയും ഗ്രേസിയുടെയും (വെള്ളുത്തുരുത്തി പെരുംചേരില്‍) മകനാണ്. പത്ത് വര്‍ഷത്തോളമായി യുകെയില്‍ താമസിക്കുന്ന വിന്നി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ സിനി കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗമാണ്. മകള്‍: നവീന. സഹോദരി: വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ). പരേതന്‍ കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട് യു.കെയില്‍.
Full Story
  27-05-2026
യുകെയിലെ മലയാളി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍: അന്വേഷണം ആരംഭിച്ച് പോലീസ്
യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍. അച്ചാമ്മ ജോണിന്റെ മൃതദേഹമാണു കണ്ടെത്തിയത്. വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 58 കാരനായ ഭര്‍ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു. മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയും യുകെയില്‍ സ്‌കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.

എന്‍എച്ച്എസില്‍ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ
Full Story
  27-05-2026
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ വര്‍ധന

ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക ആഘാതമായി ബ്രിട്ടനില്‍ എനര്‍ജി ബില്ലുകളില്‍ വീണ്ടും വര്‍ധന വരുന്നു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ എനര്‍ജി പ്രൈസ് ക്യാപ്പ് Ofgem പ്രഖ്യാപിച്ചതോടെ, ശരാശരി കുടുംബങ്ങളുടെ വാര്‍ഷിക ഗ്യാസ്-വൈദ്യുതി ചെലവ് £1,641ല്‍ നിന്ന് £1,862 ആയി ഉയരും. ഇതോടെ സാധാരണ കുടുംബങ്ങള്‍ക്ക് വര്‍ഷം ഏകദേശം £221 അധികഭാരം വരും. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഗ്യാസ് വിലക്കയറ്റവുമാണ് വര്‍ധനയുടെ പ്രധാന കാരണം. ഗള്‍ഫ് മേഖലയിലെ എണ്ണ-വാതക വിതരണത്തിലെ അനിശ്ചിതത്വം wholesale gas prices കുത്തനെ ഉയര്‍ത്തിയതോടെ, അതിന്റെ ആഘാതം ബ്രിട്ടനിലെ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിലേക്കും പകരുകയാണ്.

ജൂലൈ

Full Story
  27-05-2026
യുകെയില്‍ ചൂട് കനക്കുന്നു; ആറു മേഖലകളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട്

ലണ്ടന്‍: യുകെയില്‍ താപനില കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, കിഴക്കന്‍ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ്, ലണ്ടന്‍ മേഖലകള്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച മുതല്‍

Full Story
  27-05-2026
ഹില്ലിംഗ്ഡണ്‍ ആശുപത്രിയില്‍ എ&ഇ ഡോക്ടര്‍ക്ക് കുത്തേറ്റു; 27കാരന്‍ അറസ്റ്റില്‍

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹില്ലിംഗ്ഡണ്‍ ആശുപത്രിയില്‍ എ&ഇ യൂണിറ്റിലെ ഡോക്ടറെ രോഗി കത്തി ഉപയോഗിച്ച് ആക്രമിച്ചതായി റിപ്പോര്‍ട്ട്. 50-കളില്‍ പ്രായമുള്ള ഡോക്ടറാണ് ആക്രമണത്തിനിരയായത്. ഗുരുതരമായ സംഭവമായിരുന്നെങ്കിലും ഡോക്ടര്‍ ജീവനോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ആശുപത്രിയിലെ ഇടനാഴിയില്‍ വെച്ചാണ് 27 വയസ്സുള്ള പ്രതി വലിയ കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണ സമയത്തും പ്രതി ചിരിക്കുകയായിരുന്നുവെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തല്‍.

മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് മെറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. ആക്രമണ വിവരം ലഭിച്ചതിന് പിന്നാലെ

Full Story
  27-05-2026
യുകെയില്‍ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ലണ്ടന്‍: യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടര്‍ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 58 വയസ്സുള്ള ഭര്‍ത്താവിനെ ബ്രിട്ടിഷ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ നിന്ന് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും അച്ചാമ്മ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മികവുറ്റ വിദ്യാര്‍ഥിനിയായിരുന്ന അച്ചാമ്മ ജോണ്‍, പിന്നീട് യുകെയില്‍

Full Story
  27-05-2026
റോച്ച്‌ഡെയിലില്‍ യുവതി കൊല്ലപ്പെട്ട സംഭവം: 30 വയസ്സുകാരന്‍ പിടിയില്‍

റോച്ച്‌ഡെയില്‍: ട്വീഡേല്‍ സ്ട്രീറ്റിലെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കീലി ആസ്പിനാല്‍ എന്ന 44 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് 30 വയസ്സുകാരനായ യുവാവിനെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം 4 മണിയോടെയാണ് വീട്ടിനുള്ളില്‍ കീലി ആസ്പിനാലിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണസംഘം പ്രദേശവാസികളോടും പൊതുജനങ്ങളോടും സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം

Full Story
  26-05-2026
കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയര്‍ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ ഹോണററി കൗണ്‍സിലര്‍' പദവി
കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്‍വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ 'ഹോണററി കൗണ്‍സിലര്‍' പദവി നല്‍കി ആദരിച്ചു. കൗണ്‍സിലര്‍ എന്ന നിലയില്‍ ദീര്‍ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് നഗരസഭ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ക്കോ, അല്ലെങ്കില്‍ മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കോ സാധാരണയായി ഈ പദവിക്ക് അര്‍ഹത ലഭിക്കും. കൗണ്‍സിലര്‍മാരുടെ അപേക്ഷയോ നിലവിലെ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്സ് കമ്മിറ്റിയാണ് ആദ്യം
Full Story
[129][130][131][132][133]
 
-->




 
Close Window