Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ചൂട് കനക്കുന്നു; ആറു മേഖലകളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ താപനില കുത്തനെ ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. അസാധാരണമായ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, കിഴക്കന്‍ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ്, ലണ്ടന്‍ മേഖലകള്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെയുള്ള വിവിധ കാലാവസ്ഥാ നിലയങ്ങളില്‍ മേയ് മാസത്തിലെ പ്രാദേശിക താപനില റെക്കോര്‍ഡുകള്‍ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച മുതല്‍ വടക്കന്‍, കിഴക്കന്‍ ഇംഗ്ലണ്ടുകളിലേക്ക് തണുത്ത വായു കടന്നുവരുന്നതോടെ ചൂടിന് കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രിവരെ താഴാം. പരമാവധി താപനില 19 മുതല്‍ 23 ഡിഗ്രിവരെ ആയിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്ക്-കിഴക്കന്‍ മേഖലകളില്‍ ചൂട് 27 ഡിഗ്രിവരെ തുടരാനാണ് സാധ്യത. ഔദ്യോഗിക ഹീറ്റ്വേവ് നില തുടരാന്‍ ആവശ്യമായ 28 ഡിഗ്രി താപനില എത്താന്‍ സാധ്യത കുറവാണ്. അതേസമയം വെയില്‍സിലും തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ചൂട് ശക്തമായി തുടര്‍ന്നേക്കും. അവിടെ താപനില 30 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച ഫ്രാന്‍സില്‍ നിന്ന് വീണ്ടും ചൂടുള്ള വായു എത്തുന്നതോടെ താപനില വീണ്ടും ഉയരാനിടയുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വാരാന്ത്യത്തോടെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തുമെന്നാണ് പ്രവചനം. ജൂണ്‍ ആദ്യവാരത്തോടെ താഴ്ന്ന മര്‍ദ്ദം, ഇടയ്ക്കിടെ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window