|
|
|
|
|
| വെസ്റ്റ് ലണ്ടനില്‍ ലോര്‍ഡ് മാന്‍ഡെല്‍സന് 300 പൗണ്ട് പിഴ |
ലണ്ടന്‍: എപ്സ്റ്റീന്‍ ഫയലില്‍ കുടുങ്ങി അറസ്റ്റിലായ മുന്‍ ലേബര്‍ നേതാവ് ലോര്‍ഡ് മാന്‍ഡെല്‍സന് വെസ്റ്റ് ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ വഴിയരികില്‍ മൂത്രമൊഴിച്ചതിന് 300 പൗണ്ട് പിഴ ചുമത്തി. കെന്‍സിങ്ടണ്‍ ആന്‍ഡ് ചെല്‍സി കൗണ്‍സിലാണ് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് നല്‍കിയത്. മുന്‍ മന്ത്രിയും കണ്‍സര്‍വേറ്റീവ് നേതാവുമായ ജോര്‍ജ് ഓസ്‌ബോണിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് സംഭവം. രാത്രി വൈകി റോഡരികില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ അടച്ചാല്‍ 150 പൗണ്ടില്‍ ഒതുക്കാനാകും.
നോട്ടീസ് തയ്യാറാക്കിയെങ്കിലും മാന്‍ഡെല്‍സന് നിലവില്‍ |
|
Full Story
|
|
|
|
|
|
|
| ലിസ്ബണിലെ ഫ്ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയുടെ മരണം |
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ പ്രതീഷ് അലക്സാണ്ടര്‍ (44) മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ സ്വദേശിയായ പ്രതീഷിനെ, ഭാര്യയും ലാഗന്‍വാലി ആശുപത്രിയിലെ നഴ്സുമായ ജോസ്ന ജോസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസ്ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും, തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആശുപത്രിക്കു സമീപത്തുള്ള ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം |
|
Full Story
|
|
|
|
|
|
|
| ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച |
ലണ്ടന്‍: ബ്രിട്ടീഷ് വിമാനത്താവളങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തില്‍, പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസ്സോ ഇല്ലാതെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ഒരാള്‍ വിമാനത്തിനുള്ളില്‍ കയറിപ്പറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
സംഭവം: ഫെബ്രുവരി 5-ന്, നോര്‍വീജിയന്‍ എയര്‍ ഫ്‌ലൈറ്റിന്റെ കോപ്പന്‍ഹേഗന്‍ യാത്രയ്ക്കുള്ള ബോയിങ് 737 വിമാനത്തിലേക്ക് ഇയാള്‍ പ്രവേശിച്ചു.
പിടികൂടല്‍: സംശയം തോന്നിയ എയര്‍ലൈന്‍ ജീവനക്കാര്‍ വിമാനം പറന്നുയരുന്നതിന് മുന്‍പായി ഇയാളെ പിടികൂടി പൊലീസിന് കൈമാറി.
സുരക്ഷാ പരിശോധന: യാത്രക്കാരെ മുഴുവന്‍ ഇറക്കി, പരിശോധന നടത്തിയതിന് |
|
Full Story
|
|
|
|
|
|
|
| ഹോര്‍മുസ് കടലിടുക്ക്: യുദ്ധത്തില്‍ പങ്കില്ലെന്ന് ബ്രിട്ടന്‍ |
ലണ്ടന്‍: ഇറാനെതിരായ യുദ്ധത്തിനോ ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തിനോ ബ്രിട്ടന്‍ പിന്തുണ നല്‍കില്ലെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 'ഞങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുത്. ഹോര്‍മുസ് തുറക്കണം, അതിനായി ഉപരോധത്തെ പിന്തുണയ്ക്കുന്നില്ല,' - ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍മര്‍ വ്യക്തമാക്കി:
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ ആഴ്ചകളായി അതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും തുടരുമെന്നും.
Full Story
|
|
|
|
|
|
|
| ക്ലോഡ് മിത്തോസ്: യുകെയിലെ ധനകാര്യ മേഖലയില്‍ ആശങ്ക |
ആന്ത്രോപിക്കിന്റെ പുതിയ എഐ മോഡലായ ക്ലോഡ് മിത്തോസ് യുകെയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഐടി സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്താനുള്ള അതിന്റെ കഴിവാണ് പ്രധാന ആശങ്ക.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അതോറിറ്റി (FCA), HM ട്രഷറി, നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (NCSC) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സുരക്ഷാ ഭീഷണികളെ വിലയിരുത്തുന്നതിനുള്ള അടിയന്തര യോഗങ്ങള്‍ നടത്തുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രധാന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എക്സ്ചേഞ്ചുകള്‍ എന്നിവയെ മുന്നറിയിപ്പോടെ യോഗത്തില്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ സ്ഥിരതാമസാനുമതി: കാലയളവ് കര്‍ശനമാക്കുന്ന നിര്‍ദ്ദേശം |
യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് അവതരിപ്പിച്ച പുതിയ നിര്‍ദ്ദേശപ്രകാരം സ്ഥിരതാമസാനുമതി നേടുന്നതിനുള്ള കാലയളവ് അഞ്ചുവര്‍ഷത്തില്‍ നിന്ന് പത്തുവര്‍ഷമായും, ചിലര്‍ക്കു ഇരുപത് വര്‍ഷമായും ഉയര്‍ത്തും. യോഗ്യതാ മാനദണ്ഡങ്ങളും കൂടുതല്‍ കര്‍ശനമാക്കപ്പെടും.
01 യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകക്ലീന്‍ ക്രിമിനല്‍ റെക്കോര്‍ഡ്, ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം, £12,570-ല്‍ കൂടുതലുള്ള വാര്‍ഷിക വരുമാനം നിര്‍ബന്ധമാണ്.
02 കാലയളവ് പാലിക്കുകവൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് 5 വര്‍ഷം, ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 3 വര്‍ഷം, മറ്റു വിഭാഗങ്ങള്‍ക്ക് 10-20 വര്‍ഷം വരെ കാത്തിരിക്കണം.
|
|
Full Story
|
|
|
|
|
|
|
| ഷാഗോസ് ദ്വീപ് കൈമാറ്റം നീട്ടിവച്ചു |
ലണ്ടന്‍: ഇന്ത്യന്‍ സമുദ്രത്തിലെ ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകള്‍ മൊറീഷ്യസിനു കൈമാറുന്ന നടപടി താല്‍ക്കാലികമായി നീട്ടിവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എതിര്‍പ്പാണ് ഇതിന് കാരണമായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീന്‍ റാംഗുലാമും തമ്മില്‍ കഴിഞ്ഞ മേയില്‍ ഒപ്പുവച്ച കൈമാറ്റ ഉടമ്പടി മേയ് 13ന് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെയാണ് പുതിയ മാറ്റം വന്നത്. നേരത്തെ കൈമാറ്റത്തെ പിന്തുണച്ചിരുന്ന ട്രംപ് ജനുവരിയില്‍ അത് 'ഭീമാബദ്ധം' ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് പിന്തുണ പിന്‍വലിക്കുകയും ചെയ്തു. യുഎസ് പിന്തുണയോടെ മാത്രമേ ഉടമ്പടി നടപ്പാക്കുകയുള്ളൂ എന്നും യുകെ വ്യക്തമാക്കി.
|
|
Full Story
|
|
|
|
|
|
|
| ബഹ്റൈന്‍-ബ്രിട്ടന്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു |
മനാമ: ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിതിഗതികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, സാമ്പത്തികം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇരുവരും വിലയിരുത്തി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദത്തിന്റെ കരുത്ത് രാജാവ് എടുത്തുപറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക-ഇറാന്‍ |
|
Full Story
|
|
|
|
| |