Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7353 INR  1 EURO=112.2083 INR
ukmalayalampathram.com
Wed 27th May 2026
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍: അന്വേഷണം ആരംഭിച്ച് പോലീസ്
Text By: UK Malayalam Pathram
യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍. അച്ചാമ്മ ജോണിന്റെ മൃതദേഹമാണു കണ്ടെത്തിയത്. വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 58 കാരനായ ഭര്‍ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു. മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയും യുകെയില്‍ സ്‌കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍.

എന്‍എച്ച്എസില്‍ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും കുടുംബജീവിതത്തില്‍ ഭര്‍ ത്താവുമായ കടുത്ത അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി അച്ചാമ്മയുടെ ഉറ്റ ബന്ധുക്കളോട് എത്താന്‍ പോലീസ് പറഞ്ഞിട്ടുണ്ട്.

പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നുവെങ്കിലും ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍നിന്ന് അകന്നായിരുന്നു ജീവിച്ചിരുന്നതെന്നാണ് അറിയാന്‍ സാധിച്ചത് . അതുകൊണ്ടുതന്നെ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവം പുറംലോകം അറിയാന്‍ വൈകി.
 
Other News in this category

 
 




 
Close Window