Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  09-04-2026
ബ്രിട്ടനിലെ 20000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയുടെ ഭീഷണി

ലണ്ടന്‍: വാരാന്ത്യ കോഴ്സുകളില്‍ പഠിക്കുന്ന 20000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മെയിന്റനന്‍സ് ലോണ്‍, ചൈല്‍ഡ് കെയര്‍ ഗ്രാന്റ് എന്നിവ തെറ്റായി അനുവദിച്ചതാണെന്ന് സ്റ്റുഡന്റ് ലോണ്‍സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ തുക തിരിച്ചടയ്ക്കണമെന്ന് സര്‍വകലാശാലകളോ ലോണ്‍സ് കമ്പനിയോ അയച്ച കത്തുകളില്‍ അറിയിച്ചിട്ടുണ്ട്. വാരാന്ത്യ ക്ലാസുകള്‍ മാത്രമായിരുന്നുവെന്ന വിവരം സര്‍വകലാശാലകള്‍ നല്‍കാത്തതിനാലാണ് ഇത്തരം ധനസഹായങ്ങള്‍ തെറ്റായി അനുവദിച്ചതെന്ന് വ്യക്തമാക്കുന്നു. മെട്രോ പൊളിറ്റന്‍, ബാത്ത് സ്പാ, ലീഡ്സ് ട്രിനിറ്റി, സൗത്താംപ്ടണ്‍ സോളന്റ്, ഓക്സ്ഫോര്‍ഡ് ബ്രൂക്സ് ഉള്‍പ്പെടെ 15 സര്‍വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്

Full Story
  09-04-2026
ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക്: എന്‍എച്ച്എസിന് കടുത്ത സമ്മര്‍ദം

ലണ്ടന്‍: ബ്രിട്ടനിലെ റസിഡന്റ് ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് എന്‍എച്ച്എസിന് കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണ്. സമരത്തിന്റെ ലക്ഷ്യം ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കുന്നതാണെങ്കിലും, രോഗികളും സഹപ്രവര്‍ത്തകരും വലിയ ബുദ്ധിമുട്ടിന് ഇരയാകുന്നുവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി വ്യക്തമാക്കി. സമരത്തിന്റെ തീയതികള്‍ പോലും ആശുപത്രി പ്രവര്‍ത്തനങ്ങളെ പരമാവധി ബാധിക്കത്തക്കവിധം തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈസ്റ്റര്‍ അവധിക്കാലത്ത് ജീവനക്കാരുടെ കുറവ് കാരണം പകരം ഡോക്ടര്‍മാരെ നിയോഗിക്കുന്നത് ദുഷ്‌കരമായതായി ആശുപത്രികള്‍ അറിയിക്കുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

Full Story
  09-04-2026
ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ലണ്ടന്‍: വിസാ നടപടികളും കുടിയേറ്റ നിയന്ത്രണങ്ങളും മൂലം ഇന്ത്യയില്‍നിന്നടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞത് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠനത്തില്‍ ചില സര്‍വകലാശാലകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണിയായ കടബാധ്യതയില്‍പ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റികള്‍ വലിയ തോതിലാണ് കടം വാങ്ങുന്നത്. കെന്റിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റി കഴിഞ്ഞ ഒരു ദശകത്തില്‍ മൂന്നിരട്ടി വളര്‍ന്നപ്പോള്‍, സ്വകാര്യ സ്ഥാപനമായ ആര്‍ഡന്‍ യൂണിവേഴ്സിറ്റി 30 ഇരട്ടിയിലധികം വളര്‍ച്ച കൈവരിച്ചു.

Full Story

  09-04-2026
യുകെയില്‍ വീടുകളുടെ വിലയില്‍ ഇടിവ്

ലണ്ടന്‍: യുകെയിലെ വീടുകളുടെ വിലയില്‍ മാര്‍ച്ച് മാസത്തില്‍ 0.5% ഇടിവ് രേഖപ്പെടുത്തിയതായി ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 0.3% വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിലയില്‍ ഇടിവ് ഉണ്ടായത്. മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ ഉയര്‍ച്ചയാണ് പ്രധാന കാരണം. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ധനവിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം പലിശനിരക്കുകളില്‍ പ്രതിഫലിക്കുകയും, വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ധിക്കുകയും ചെയ്തു.

കുറഞ്ഞ പലിശനിരക്കില്‍ ലഭ്യമായ നൂറുകണക്കിന് മോര്‍ട്ട്‌ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതും വലിയ സ്വാധീനം ചെലുത്തി. 2022-ല്‍ ലിസ് ട്രസ് അവതരിപ്പിച്ച

Full Story
  08-04-2026
യുകെയിലെ ബെഡ്‌ഫോഡില്‍ താമസിക്കുന്ന ഡോ. ജോയ് മാതേക്കന്‍ (82) അന്തരിച്ചു
ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഡോ. ജോയ് മാതേക്കന്‍ (82) അന്തരിച്ചു. ഭാര്യ: ആന്‍ ജോയ് (മുണ്ടാടന്‍)
മക്കള്‍: ഡോ. സീന്‍ മാതേക്കന്‍, ഷീന മാതേക്കന്‍, ഡോ. ഷിവോണ്‍ മാതേക്കന്‍. മരുമക്കള്‍: ആലീസ് കര്‍ട്ടിസ് റൗസ്, റിയാന്‍ മോനിഹന്‍, ഡോ. ഡേവിസ്. പേരക്കുട്ടികള്‍: ജോസഫ്, ജോണ്‍, ജോയ്സ്, ഒലീവ്. പരേതരായ കുര്യാക്കോസ്-ഏലി ദമ്പതികളുടെ മകനാണ്. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ മാതേക്കന്‍ കുടുംബാംഗം.
വയറുസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കെ ഉണ്ടായ അപ്രതീക്ഷിത മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ 18 വര്‍ഷമായി ബെഡ്ഫോര്‍ഡ് നഗരത്തിലെ മലയാളി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സമൂഹ പ്രവര്‍ത്തനങ്ങളിലും ആരോഗ്യരംഗത്തും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

കോഴിക്കോട്
Full Story
  08-04-2026
യുകെയില്‍ ഡോക്ടര്‍മാരുടെ സമരം: രാഷ്ട്രീയ വിവാദം കടുപ്പം

ലണ്ടന്‍: ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ സമരത്തെ ചുറ്റിപ്പറ്റി യുകെയില്‍ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. പ്രതിപക്ഷ നേതാവ് കെമി ബാഡെനോച്ച്, ഡോക്ടര്‍മാര്‍ക്ക് സമരം നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. പോലീസിനും സൈന്യത്തിനും ഉള്ള നിയന്ത്രണങ്ങള്‍ ഡോക്ടര്‍മാര്‍ക്കും ബാധകമാക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രോഗികളെ ''വഞ്ചിക്കുന്ന നടപടി''യാണിത് എന്നും ജീവന്‍ രക്ഷിക്കേണ്ടവര്‍ നിരുത്തരവാദിത്വം കാണിക്കുന്നുവെന്നും വിമര്‍ശിച്ചു.

അതേസമയം, വെസ് സ്ട്രീറ്റിങ് സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും നിരോധനം ആവശ്യപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നോട്ടുവച്ച വേതന

Full Story
  08-04-2026
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വിപ്ലവകരമായ നിയമം, ഗര്‍ഭം അലസിയാല്‍ രണ്ടാഴ്ച ശമ്പളത്തോടുകൂടിയ അവധി

ലണ്ടന്‍: പ്രസവാവധിയെ പോലെ അബോര്‍ഷന്‍ ലീവ് നടപ്പാക്കാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തീരുമാനിച്ചു. യുകെയിലെ അംഗരാജ്യങ്ങളില്‍ ഇതാദ്യമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, ഗര്‍ഭധാരണത്തിന്റെ ഏത് ഘട്ടത്തിലും ഗര്‍ഭം അലസിപ്പോയാല്‍ സ്ത്രീക്കും പങ്കാളിക്കും രണ്ടാഴ്ച വരെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ആഴ്ചയില്‍ 194 പൗണ്ട് അല്ലെങ്കില്‍ പ്രതിവാര വേതനത്തിന്റെ 90 ശതമാനം - ഇതില്‍ കുറവായ തുകയായിരിക്കും നല്‍കുക.

ഈ അവധി ഒരുമിച്ച് രണ്ടാഴ്ചയായി എടുക്കാമോ, അല്ലെങ്കില്‍ ഗര്‍ഭം അലസിയതിനു ശേഷം 56 ആഴ്ചയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത ആഴ്ചകളിലായോ എടുക്കാമോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കും. പ്രത്യേകിച്ച്,

Full Story
  08-04-2026
റോയല്‍ മെയില്‍ വീണ്ടും സ്റ്റാംപ് വില വര്‍ധിപ്പിച്ചു

ലണ്ടന്‍: ഫസ്റ്റ് ക്ലാസ് സ്റ്റാംപിന്റെ വില വീണ്ടും കുത്തനെ കൂട്ടി റോയല്‍ മെയില്‍. ഇന്ന് മുതല്‍ ഫസ്റ്റ് ക്ലാസ് സ്റ്റാംപിന് 10 പെന്‍സ് വര്‍ധിപ്പിച്ച് ഒരു പൗണ്ട് 80 പെന്‍സാക്കി. നിലവില്‍ 1.70 ആയിരുന്നു വില. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന്റെ വിലയും 87 പെന്‍സില്‍ നിന്ന് 91 പെന്‍സായി ഉയരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് കമ്പനി സ്റ്റാംപിന്റെ വില വര്‍ധിപ്പിക്കുന്നത്.

കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിനാണ് വിലവര്‍ധന അനിവാര്യമെന്ന് വിശദീകരണം. കത്തുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതും ഇവ എത്തിക്കേണ്ട വിലാസങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായി. ഇറാന്‍ യുദ്ധത്തിന്റെ

Full Story
[132][133][134][135][136]
 
-->




 
Close Window