Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യു കെയിലെ അഞ്ച് പ്രദേശങ്ങളില്‍ ചൂട് ഉയര്‍ന്നു: ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു
Text By: UK Malayalam Pathram
ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം, അന്തരീക്ഷ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. അഞ്ചിടങ്ങളില്‍ നിലനിന്നിരുന്ന മഞ്ഞ മുന്നറിയിപ്പാണ് ഇപ്പോള്‍ യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) ആംബര്‍ മുന്നറിയിപ്പായി ഉയര്‍ത്തിയിരിക്കുന്നത്. കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ആംബര്‍ മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ടാവുക.

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, 65 വയസ് കഴിഞ്ഞവര്‍ എന്നിവര്‍ക്കിടയില്‍ മരണനിരക്ക് കൂടാന്‍ ഇടയുണ്ടെന്നാണ് ഈ മുന്നറിയിപ്പില്‍ പറയുന്നത്. മാത്രമല്ല, ആരോഗ്യ സുരക്ഷാ കെയര്‍ മേഖലകളില്‍ ഉയര്‍ന്ന താപനില വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുവാക്കള്‍ക്കിടയിലും ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുപോലെ ആരോഗ്യ, സോഷ്യല്‍ കെയര്‍ സേവനങ്ങളുടെ ആവശ്യകതയും ഈ ദിവസങ്ങളില്‍ വര്‍ദ്ധിച്ചേക്കും. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലും യോര്‍ക്ക്ഷയറിലും ഹമ്പറിലും മഞ്ഞ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് നിലവിലുണ്ട്.
 
Other News in this category

 
 




 
Close Window