|
|
|
|
|
| ലണ്ടനില്‍ മനുഷ്യക്കടത്ത്: പോളിഷ് ദമ്പതികള്‍ക്ക് കഠിന ശിക്ഷ |
ലണ്ടന്‍: മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മനുഷ്യക്കടത്ത് നടത്തിയതിന് പോളിഷ് ദമ്പതികള്‍ക്ക് കോടതി കഠിന ശിക്ഷ വിധിച്ചു.
ലീഡ്‌സില്‍ താമസിച്ചിരുന്ന വീസ്ലോ മിച്ച്‌നിവിക്‌സ് (53) ഭാര്യ അലക്‌സാന്ദ്ര തിമോസെക് (വയസ്സ് 41) എന്നിവര്‍ യുവതികളെ ജോലി നല്‍കാമെന്ന് പറഞ്ഞ് യുകെയിലേക്ക് ക്ഷണിച്ചാണ് മനുഷ്യക്കടത്ത് നടത്തിയത്. പ്രധാനമായും സാമ്പത്തിക പ്രയാസം നേരിടുന്ന പോളിഷ് യുവതികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ചൈല്‍ഡ് മൈന്‍ഡര്‍മാരായി, ബാറുകളിലും കടകളിലും ജോലി തരാമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്.
യുകെയിലെത്തിയ യുവതികളെ |
|
Full Story
|
|
|
|
|
|
|
| യുകെയിലും അമേരിക്കന്‍ എഫ്ബിഐ മോഡല്‍ അന്വേഷണ സംഘം: നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ഉടന്‍ രൂപീകരിക്കും |
|
നാഷണല്‍ പോലീസ് സര്‍വ്വീസ് രൂപീകരിക്കുന്നു. ബ്രിട്ടീഷ് എഫ്ബിഐ എന്ന് വിളിക്കപ്പെടാവുന്ന തരത്തിലാണ് പുതിയ സര്‍വ്വീസ് വരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ മുതല്‍, തീവ്രവാദം, തട്ടിപ്പ്, ഓണ്‍ലൈന്‍ കുട്ടിപ്പീഡനം വരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ ഈ സംഘം അന്വേഷണം നടത്തും.
തിങ്കളാഴ്ച ഹോം ഓഫീസ് പ്രഖ്യാപിക്കുന്ന ധവളപത്രത്തിലാണ് പുതിയ സംഘത്തെ അണിനിരത്തുന്നത്. ഇതോടെ തട്ടിപ്പ്, ക്രിമിനല്‍ സംഘങ്ങള്‍, രാജ്യത്ത് നടത്തേണ്ട തീവ്രവാദ അന്വേഷണങ്ങള്‍ എന്നിവ നാഷണല്‍ ക്രൈം ഏജന്‍സിയും, പ്രാദേശിക ക്രൈം യൂണിറ്റുകളും സംയുക്തമായി അന്വേഷിക്കുന്ന രീതികളും അവസാനിക്കും.
ഇതിന് പകരം ലോകോത്തരമായ കഴിവുറ്റ ഉദ്യോഗസ്ഥരെയും, നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ദേശീയ തലത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ പോലീസ് |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്റര്‍ മേയറുടെ മോഹം മുളയില്‍ നുള്ളി കീര്‍ സ്റ്റാര്‍മര്‍: ഇപ്പോഴത്തെ സ്ഥാനം രാജിവയ്ക്കാന്‍ അനുമതി നല്‍കിയില്ല |
|
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിന് മാഞ്ചസ്റ്റര്‍ ഇപ്പോള്‍ വഹിക്കുന്ന മേയര്‍ പദവി രാജിവെയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റി അനുമതി നിഷേധിച്ചു. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എംപിയായി മടങ്ങിയെത്തിയാല്‍ ബേണ്‍ഹാം തനിക്ക് പാരയാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇദ്ദേഹത്തിന് മേയര്‍ പദവി രാജിവെയ്ക്കാന്‍ അനുമതി നിഷേധിച്ചത്. 45 മിനിറ്റ് കൊണ്ട് ഒന്നിനെതിരെ എട്ട് വോട്ടിന് കമ്മിറ്റി ആവശ്യം നിഷേധിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ വേണ്ടിവരുന്ന കൂടിയ ചെലവ് ഉയര്‍ത്തിക്കാണിച്ചാണ് നടപടി. പ്രധാനമന്ത്രിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടി ഡെപ്യൂട്ടി നേതാവ് ലൂസി പവല്‍ മാത്രമാണ് അനുകൂലിച്ചത്. .പ്രധാനമന്ത്രിയ്ക്ക് പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജരില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുന്നു: റിപ്പോര്‍ട്ട് |
ലണ്ടന്‍: ബ്രിട്ടനില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി ഡെയ്ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നൂറുകണക്കിന് പെണ്‍ ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്, ആണ്‍കുട്ടികളോടുള്ള സാമൂഹിക-കുടുംബ സമ്മര്‍ദ്ദമാണ് ഈ ക്രൂര പ്രവണതയ്ക്ക് പിന്നില്‍. 2021-25 കാലയളവില്‍ ഇന്ത്യന്‍ അമ്മമാര്‍ക്ക് ജനിച്ച കുട്ടികളുടെ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 118 ആണ്‍കുട്ടികളാണ്. ബ്രിട്ടനിലെ ദേശീയ ശരാശരി 105:100 ആയതിനാല്‍, ഇന്ത്യന്‍ വംശജരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ കണക്കുകള്‍ സാധാരണ നിലയെക്കാള്‍ |
|
Full Story
|
|
|
|
|
|
|
| ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യുകെയും ഓസ്ട്രേലിയയും |
ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ സൈനികനടപടിയില്‍ പങ്കെടുത്ത നാറ്റോ സൈനികരെ അപമാനിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ യുകെയും ഓസ്ട്രേലിയയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍ പ്രസ്താവന അപമാനകരമാണെന്നും ട്രംപ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാന്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത ബ്രിട്ടീഷ് സൈനികരെ അദ്ദേഹം അനുസ്മരിച്ചു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവന അംഗീകരിക്കാനാകാത്തതാണെന്നും, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഓസ്ട്രേലിയന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസില്‍ 450 മില്യണ്‍ പൗണ്ട് സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ്; നവജാതശിശുക്കളുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ വിവാദം |
ലണ്ടന്‍: എന്‍എച്ച്എസിലുടനീളം നടപ്പിലാക്കുന്ന 450 മില്യണ്‍ പൗണ്ടിന്റെ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് വിവാദത്തിലായി. നവജാതശിശുക്കളുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ ജൈവിക ലിംഗഭേദം രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ ഇല്ലെന്ന് ടോര്‍ബേ, സൗത്ത് ഡെവണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ജീവനക്കാര്‍ പരിശീലന സെഷനില്‍ കണ്ടെത്തി.
പകരം, നിയമപരമായ ലിംഗഭേദം, ജനനസമയത്ത് നല്‍കിയ ലിംഗഭേദം, ലിംഗ വ്യക്തിത്വം എന്നിവ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഫോം, ലൈംഗിക ആഭിമുഖ്യത്തിനുള്ള ഡ്രോപ്പ്-ഡൗണ്‍ മെനുവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ അവകാശ പ്രവര്‍ത്തകര്‍ ഇത് 'പരിഹാസ്യം' എന്ന് വിശേഷിപ്പിച്ച്, നവജാതശിശുക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്ക് ഉയര്‍ന്ന ഇംഗ്ലീഷ് നിലവാരം നിര്‍ബന്ധം |
ലണ്ടന്‍: യുകെയിലെ ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിജ്വല്‍ വിസയ്ക്കും സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കേല്‍ അപ്പ് വര്‍ക്കര്‍ വിസകള്‍ക്കും ഇനി ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം നിര്‍ബന്ധമാക്കി. സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് മേഖലകളിലെ നിലവാരം ബി1-ല്‍ നിന്നും ബി2-ലേക്കാണ് ഉയര്‍ത്തിയത്. കോമണ്‍ യൂറോപ്യന്‍ ഫ്രേംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസ് (CEFR) അടിസ്ഥാനമാക്കിയാണ് പുതിയ പരിധി.
നിലവില്‍ വിസയുള്ളവര്‍ക്ക് മാറ്റം ബാധിക്കില്ലെങ്കിലും, വിസാ റൂട്ട് മാറ്റുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടിവരും. ബി1 യോഗ്യത നേടിയവര്‍ക്ക് വിസ ദീര്‍ഘിപ്പിക്കാനും സെറ്റില്‍മെന്റിനും പഴയ യോഗ്യത തന്നെ ഉപയോഗിക്കാം. എന്നാല്‍ യുകെ |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ണാം പാര്‍ലമെന്റിലേക്ക്? ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു |
ലണ്ടന്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലൂടെ വെസ്റ്റ് മിനിസ്റ്ററിലെത്താന്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ണാം ശ്രമിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് പാര്‍ട്ടി നേതൃത്വം പച്ചക്കൊടി കാട്ടുമോ എന്നത് ഇന്ന് വ്യക്തമാകും.
ലേബര്‍ പാര്‍ട്ടിയുടെ നാഷനല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ലണ്ടനില്‍ ചേരുന്ന യോഗത്തില്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കും. പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാമര്‍, പാര്‍ട്ടി ചെയര്‍ എല്ലി റീവ്‌സ്, ഡെപ്യൂട്ടി ലീഡര്‍ ലൂസി പവല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ |
|
Full Story
|
|
|
|
| |