Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  25-03-2026
വീടു വാങ്ങുന്നവര്‍, റീമോര്‍ട്ട്ഗേജ് തിരയുന്നവര്‍: രണ്ടു കൂട്ടര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധന
ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ യുകെയിലെ ഭവനഉടമകള്‍ക്ക് ആഘാതം. നേഷന്‍വൈഡ് തങ്ങളുടെ ഫിക്സ്ഡ്, ട്രാക്കര്‍ റേറ്റുകളിലുള്ള ഡീലുകള്‍ക്ക് 0.3 ശതമാനം പോയിന്റ് വര്‍ധനവാണ് ഏര്‍പ്പെടുത്തുന്നത്.
നേരത്തെ എച്ച്എസ്ബിസിയും മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തെ വിപണിയിലെ ഏറ്റവും താഴ്ന്ന ഡീല്‍ ലഭ്യമാക്കിയത് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാര്‍ത്ത പ്രതീക്ഷ നല്‍കുന്നില്ല.

ഹാലിഫാക്സും വിവിധ ഫിക്സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ ഇന്ന് മുതല്‍ കൂട്ടിയിട്ടു ണ്ട്. പുതിയ വര്‍ധനവോടെ നേഷന്‍വൈഡിന്റെ ഏറ്റവും കുറഞ്ഞ രണ്ട് വര്‍ഷത്തെ ഫിക്സഡ് 4.2 ശതമാനത്തില്‍
Full Story
  25-03-2026
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വാഹന ഉടമകള്‍ക്ക് ഇരട്ട ആഘാതം

ലണ്ടന്‍: ഇന്ധനവില കുതിച്ചുയരുന്നതും ഏപ്രിലില്‍ ചാന്‍സലര്‍ പ്രഖ്യാപിച്ച കാര്‍ ടാക്സ് വര്‍ധനയും വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ഭാരമായി മാറുകയാണ്. എന്നാല്‍ ഇതിന് ഇടയില്‍ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ആശ്വാസവാര്‍ത്ത ലഭിക്കുന്നു. കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക പ്രീമിയം ഇപ്പോള്‍ 711 പൗണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 66 പൗണ്ട് കുറവാണിത്. ആറ് മില്ല്യണ്‍ ക്വട്ടേഷനുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും ആശ്വാസം ലഭിക്കുന്നില്ല. 70 വയസ്സിന് മുകളിലുള്ള

Full Story
  25-03-2026
ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ബ്രിട്ടീഷ് സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 40 ദശലക്ഷം സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുണ്ടെങ്കിലും 2035-ഓടെ ഈ എണ്ണം 70 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ കുറഞ്ഞത് 30 ദശലക്ഷം പുതിയ സീറ്റുകള്‍ ആവശ്യമായേക്കും.

ഇന്ത്യയിലെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന് വലിയ വിടവുണ്ടെന്നതാണ് ബ്രിട്ടീഷ് സര്‍വകലാശാലകളുടെ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത്. ഓരോ വര്‍ഷവും പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുന്ന 1.1 കോടി

Full Story
  25-03-2026
പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടുകള്‍. അനുദിനം ഉയരുന്ന ഇന്ധനവില വലിയ പണപ്പെരുപ്പത്തിലേക്കും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കപ്പെടുന്നതിനും ജനങ്ങളെ കടക്കെണിയിലേക്കും തള്ളിയിടാനൊരുങ്ങുകയാണ്.

പണപ്പെരുപ്പം കുറഞ്ഞതോടെ ആറു ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് താഴ്ന്നിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശ നിരക്ക് അടുത്ത മാസം തന്നെ നാല് ശതമാനത്തിലേക്കോ 4.25 ശതമാനത്തിലേക്കോ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വിലയില്‍ 30 ശതമാനത്തിനടുത്ത് വര്‍ധന വന്നതോടെ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. പണപ്പെരുപ്പം

Full Story
  25-03-2026
യു.കെ സാമ്പത്തിക രഹസ്യ ഡാറ്റയില്‍ പാലന്റീറിന് പ്രവേശനം

ലണ്ടന്‍: യു.എസ് സൈനിക കരാറുകള്‍ നേടി വരുമാനം കുതിച്ചുയര്‍ന്ന ടെക് കമ്പനിയായ പാലന്റീര്‍, ഇപ്പോള്‍ ബ്രിട്ടീഷ് സാമ്പത്തിക രഹസ്യ വിവരങ്ങളിലേക്കും പ്രവേശനം നേടുന്നു. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ നിര്‍മിതബുദ്ധിയുടെ (എഐ) സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആന്ത്രോപിക്കിനൊപ്പം പാലന്റീറിന്റെ പേരും ഉയര്‍ന്നിരുന്നു. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂള്‍, ലക്ഷ്യം കണ്ടെത്തല്‍ അടക്കമുള്ള പാലന്റീറിന്റെ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നതായി കമ്പനി വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (FCA) പാലന്റീറുമായി കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് യു.കെയുടെ അതീവ രഹസ്യ സാമ്പത്തിക ഡാറ്റാ ശേഖരത്തിലേക്ക് പ്രവേശനം

Full Story
  25-03-2026
ലണ്ടന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിക്ക് ജയം

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍ സ്റ്റുഡന്റ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ അഭിഷേക് റോയ് വിജയിച്ചു. കൊല്ലം വാളകം സ്വദേശിയായ അഭിഷേക്, സ്റ്റുഡന്റ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എഡ്യൂക്കേഷന്‍ ഓഫിസറായി വിജയിച്ചിരുന്നു. അഭിഷേകിനൊപ്പം നിഖിത, ഹാരിഷ്, ആയിഷ, കറേജ് എന്നിവരും സ്റ്റുഡന്റ് ഓഫിസര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികളുടെ കാലാവധി 2026 ജൂലൈ 1 മുതല്‍ 2027 ജൂണ്‍ 30 വരെയാണ്. യൂണിവേഴ്‌സിറ്റി ഭാരവാഹികള്‍ക്ക് ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥി വീസയില്‍ എത്തിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വീസ കാലാവധി നീട്ടി നല്‍കും.

നിലവില്‍ എഡ്യൂക്കേഷന്‍ ഓഫിസറും

Full Story
  24-03-2026
ഇറാനിലെ യുദ്ധം ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയെ ബാധിക്കുന്നു

ലണ്ടന്‍: ഇറാനില്‍ നടക്കുന്ന യുദ്ധം ഗള്‍ഫ് മേഖലയിലും ഇസ്രയേലിലുമുള്ള തിരിച്ചടികളിലൂടെ ഊര്‍ജ്ജ യുദ്ധമായി മാറിയിരിക്കുകയാണ്. ഇതിന്റെ ആഘാതം നേരിട്ട് ഏറ്റുവാങ്ങുന്നത് യുദ്ധത്തില്‍ പങ്കില്ലാത്ത രാജ്യങ്ങളാണ്. ഇന്ധനവും ഗ്യാസും ലഭ്യമാക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും നെട്ടോട്ടം ഓടുകയാണ്.

ഇന്ധനവില ഉയര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയിലാണ് സാമ്പത്തിക മേഖല. ഇതിനോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പരിഷ്‌കരിക്കുന്ന തിരക്കിലാണ്.

ഇന്നലെ മാത്രം മൂന്ന് പ്രമുഖ ബാങ്കുകള്‍ - നേഷന്‍വൈഡ്, ഹാലിഫാക്‌സ്, എച്ച്എസ്ബിസി -

Full Story
  24-03-2026
പശ്ചിമേഷ്യന്‍ സംഘര്‍ഷം ബ്രിട്ടിഷ് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നു

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതം ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. അനുദിനം ഉയരുന്ന ഇന്ധനവില പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പലിശ നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

പണപ്പെരുപ്പം കുറഞ്ഞതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 6%ല്‍ നിന്ന് 3.75% ആയി താഴ്ത്തിയിരുന്നെങ്കിലും, അടുത്ത മാസം തന്നെ ഇത് 4% മുതല്‍ 4.25% വരെ ഉയര്‍ത്തേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്രോള്‍-ഡീസല്‍ വിലയില്‍ 30% വര്‍ധന വന്നതോടെ നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്.

പലിശ നിരക്കിലെ വര്‍ധന മോര്‍ഗേജ് വിപണിയെ നേരിട്ട്

Full Story
[142][143][144][145][146]
 
-->




 
Close Window