Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ഒരേ ദിവസം രണ്ടു മലയാളികളുടെ വേര്‍പാട്; അന്തരിച്ചത് ജോര്‍ജി മാത്യു, ജിതിന്‍ വര്‍ഗീസ് എന്നിവര്‍
Text By: UK Malayalam Pathram
ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി ആംബ്രയില്‍ മാത്യു(47) കുഴഞ്ഞു വീണു മരിച്ചു. ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയര്‍ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്‌സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തില്‍ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെന്‍ജു, മകള്‍ കാരന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


അബര്‍ഡീനില്‍ മലയാളി യുവാവ് കാന്‍സറിനോട് പോരാടി കീഴടങ്ങി:


അബര്‍ഡീനില്‍ താമസിക്കുന്ന ജിതിന്‍ വര്‍ഗീസ്(35) ആണ് മരണത്തിനു കീഴടങ്ങിയത്. അബര്‍ഡീന്‍ ഹോളിഡേ ഹോട്ടല്‍ മാനേജര്‍ ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞദിവസം വൈകുനേരം അഞ്ചു മണിയോടെയാണ് ജിതിന്‍ മരണത്തിനു കീഴടങ്ങിയത്. തൃശൂര്‍ വാണിയംപാറ മാറ്റത്തില്ലങ്കില്‍ കുടുംബാംഗമാണ് ജിതിന്‍. ദുബായില്‍ നീണ്ട കാലം ജോലി ചെയ്ത ശേഷമാണു ജിതിന്‍ യുകെയിലേക്ക് എത്തുന്നത്.
 
Other News in this category

 
 




 
Close Window