|
|
|
|
|
| ലണ്ടനിലെ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ കത്തി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് |
പത്തനംതിട്ട: ലണ്ടനിലെ തിരക്കേറിയ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ നടന്ന കത്തി ആക്രമണം ഭീതിയുണര്‍ത്തി. പ്രകോപനമില്ലാതെ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഒരു സ്ത്രീ ആക്രമണം നടത്തിയതോടെ പത്തനംതിട്ടയും പുനലൂറും സ്വദേശികളായ മൂന്ന് യുവതികള്‍ക്ക് പരിക്കേറ്റു.
ക്രൊയ്‌ഡോണില്‍നിന്ന് ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, സെയ്ന്റ് ലിയോണാസ് സ്ട്രീറ്റ് ബസ് സ്റ്റോപ്പില്‍നിന്ന് രണ്ടാമത്തെ ബസില്‍ കയറിയപ്പോഴാണ് സംഭവം. മെലിഞ്ഞും മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന സ്ത്രീ, ഇന്ത്യക്കാരെ ചീത്തവിളിക്കുകയും കത്തിയെടുത്ത് വീശുകയും ചെയ്തു.
ആക്രമണത്തില്‍ പത്തനംതിട്ട മാടപ്പള്ളില്‍ സ്വദേശിനി സോബി (37), മാക്കാംകുന്ന് |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ ട്രെയിനില്‍ 'ബിഹാറി സമൂസ' വില്‍പന; വൈറലായ വിഡിയോക്ക് സമ്മിശ്ര പ്രതികരണം |
ലണ്ടന്‍: തിരക്കേറിയ ട്രെയിനില്‍ തനി ബിഹാറി വേഷത്തില്‍ കണ്ണാടി മുഖത്ത്, നെറ്റിയില്‍ തോര്‍ത്തുമിട്ട്, കൈയില്‍ സമൂസ നിറച്ച ട്രേ പിടിച്ച് ഒരാള്‍ വില്‍പന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യന്‍ തെരുവുകളില്‍ കണ്ടുവരുന്ന കാഴ്ചയെ ഓര്‍മ്മിപ്പിക്കുന്ന ഈ രംഗം വിദേശ നഗരത്തില്‍ നടന്നതോടെ ആളുകള്‍ അത്ഭുതത്തോടെയാണ് പ്രതികരിച്ചത്.
വിഡിയോയില്‍, ''ഇനി ക്രോയിസന്റസ് വേണ്ട, എല്ലാവരും ബിഹാറി സമൂസ കഴിക്കണം'' എന്ന ആത്മവിശ്വാസത്തോടെ വിളിച്ചുപറയുന്ന സമൂസ മുതലാളി, യാത്രക്കാരെ ചൂടന്‍ സമൂസയും മിന്റ് ചട്ട്ണിയും നല്‍കി ആകര്‍ഷിക്കുന്നു. 9.3 മില്യണ്‍ പേര്‍ ഇതിനകം കണ്ടുകഴിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ |
|
Full Story
|
|
|
|
|
|
|
| സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബ് വിവിധ കലാപരിപാടികളോടെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം നടത്തി |
|
സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷം നടത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉള്‍ത്തടങ്ങളില്‍ മങ്ങാതെ മായാതെ നില്‍ക്കുന്ന ആഘോഷമായി മാറി. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജോര്‍ജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി.
ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രെഷറര്‍ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിന്‍ ജോസഫ് (പാപ്പച്ചായന്‍)എന്നിവര്‍ സംസാരിച്ചു. ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് കേക്കും |
|
Full Story
|
|
|
|
|
|
|
| ഹീത്രൂവില്‍ പറന്നുയര്‍ന്ന വിമാനം 2 മണിക്കൂര്‍ കറങ്ങിയ ശേഷം നിലത്തിറക്കി: സാങ്കേതിക തകരാര്‍ കാരണം എമര്‍ജന്‍സി ലാന്‍ഡിങ് |
|
ഹീത്രൂ വിമാത്താവളത്തില്‍ നിന്നു ദുബായിലേക്ക് പറന്നുയര്‍ന്ന വിമാനം 2 മണിക്കൂര്‍ ലണ്ടനിലെ ആകാശത്തു വട്ടമിട്ട് പറന്ന ശേഷം തിരിച്ചറക്കി. ഡബിള്‍ ഡെക്കര്‍ എയര്‍ബസ് എ380 വിമാനം ഹീത്രൂവിന്റെ റണ്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.32 ന് പുറപ്പെട്ടു. 52 മിനിറ്റ് വൈകിയാണ് യാത്ര തിരിച്ചത്. 12.40 ന് ദുബായില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് പിന്നാലെ ലാന്‍ഡിംഗ് ഗിയര്‍ വാതിലില്‍ ഒരു പ്രശ്‌നമുണ്ടെന്ന് വിമാന ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതുവത്സരാഘോഷത്തിനിടെ വിമാനം സാങ്കേതിക തകരാറില്‍പ്പെട്ടത് . പറക്കുന്ന വേളയിലാണ് തകരാര്‍ മനസിലായത്. തുടര്‍ന്ന് വിമാനത്തിന് ലണ്ടന് മുകളില്‍ ഒരു മണിക്കൂറിലധികം വട്ടമിട്ട് പറക്കേണ്ടിവരുകയായിരുന്നു. ദുബായില്‍ എത്തി ന്യു ഇയര്‍ ആഘോഷി ച്ച് നാട്ടിലേക്ക് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പുതുവത്സര ദിനം കൊടും മഞ്ഞുവീഴ്ച; ഒരാഴ്ച മുഴുവന്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കു സാധ്യത; ജാഗ്രത |
|
കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ അടിയന്തര ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് മൂലം ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് തണുപ്പ് മുന്നറിയിപ്പുള്ളതെങ്കിലും വെയില്‍സ്, സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളും തണുപ്പിന്റെ ആഘാതമുണ്ടാവും. യുകെയിലെ നാല് മേഖലകളിലും വരും ദിനങ്ങളില്‍ മഞ്ഞും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.
ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് |
|
Full Story
|
|
|
|
|
|
|
| ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങള്‍ വീഡിയോയിലൂടെ പങ്കുവെച്ച് യുകെ പൗരന്‍ റോറി പോര്‍ട്ടര്‍ |
ലണ്ടന്‍: ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരന്‍ റോറി പോര്‍ട്ടര്‍ ദക്ഷിണേന്ത്യയിലെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'Ranking Places in South India' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്.
മാര്‍ച്ചിലും ഒക്ടോബറിലുമായാണ് പോര്‍ട്ടര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ആ യാത്രകളില്‍ ദക്ഷിണേന്ത്യയില്‍ കണ്ട പ്രകൃതിസൗന്ദര്യം, ഭക്ഷണം, ജനങ്ങളുടെ സൗഹൃദപരമായ സമീപനം എന്നിവയെക്കുറിച്ച് അദ്ദേഹം വീഡിയോയില്‍ പ്രത്യേകം പ്രശംസിക്കുന്നു.
ആലപ്പുഴയിലെ ഹൗസ് ബോട്ട് അനുഭവത്തെ ''അവിശ്വസനീയമായത്'' എന്നാണ് പോര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ബാക്ക് വാട്ടറിലൂടെയുള്ള യാത്രയും, സ്വയം |
|
Full Story
|
|
|
|
|
|
|
| പ്രസവത്തിന് പിന്നാലെ ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് യുവതി മുങ്ങി; വ്യാപക തിരച്ചില്‍ |
ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലണ്ടനിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.
ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. കുഞ്ഞ് ആശുപത്രിയില്‍ ആരോഗ്യവിദഗ്ധരുടെ പരിചരണത്തിലാണ്. നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കറുത്ത മുടിയും മെലിഞ്ഞ ശരീരവുമുള്ള യുവതി കാണാതാകുമ്പോള്‍ ഇളം നിറത്തിലുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്. പ്രസവിച്ച് അധികം വൈകാതെ ആശുപത്രി വിട്ടതിനാല്‍, |
|
Full Story
|
|
|
|
|
|
|
| ഏള്‍സ് കോര്‍ട്ട് സ്റ്റോറില്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍ |
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഏള്‍സ് കോര്‍ട്ടിലുള്ള കോ-ഓപ്പറേറ്റീവ് ബ്രാഞ്ച് സ്റ്റോറില്‍ നിന്ന് മോഷണം നടത്തിയ സ്ത്രീ പിടിയിലായി. മേല്‍വസ്ത്രങ്ങള്‍ കൊണ്ട് മറച്ച് 'രഹസ്യ പാവാടയ്ക്കുള്ളില്‍' മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
പാവാടയിലെ അസാധാരണ വലിപ്പവും നടക്കുമ്പോഴുണ്ടായ വ്യത്യാസവും മറ്റൊരു ഉപഭോക്താവ് ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്ത്രീയെ സമീപിച്ചു. മുട്ട, ടോയ്ലറ്റ് റോള്‍ എന്നിവയാണ് യുവതി മോഷ്ടിച്ചത്. £20 വിലമതിക്കുന്ന സാധനങ്ങളാണ് ആകെ മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
|
|
Full Story
|
|
|
|
| |