Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
വടക്കന്‍ അയര്‍ലന്‍ഡില്‍ ഇന്ധനവിലക്കയറ്റം: 3.64 കോടി പൗണ്ടിന്റെ സഹായപദ്ധതി പ്രഖ്യാപിച്ചു
reporter

ബെല്‍ഫാസ്റ്റ്: കുതിച്ചുയരുന്ന ഹീറ്റിങ് ഓയില്‍ വിലയില്‍ വലയുന്ന വടക്കന്‍ അയര്‍ലന്‍ഡിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ വമ്പന്‍ സഹായപദ്ധതി പ്രഖ്യാപിച്ചു. വീടുകളില്‍ ചൂടുപകരാന്‍ ഉപയോഗിക്കുന്ന ഹീറ്റിങ് ഓയില്‍ വാങ്ങുന്നതിനായി 3.64 കോടി പൗണ്ടിന്റെ (36.4 മില്യണ്‍) പദ്ധതി കമ്മ്യൂണിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അവതരിപ്പിച്ചു.

അര്‍ഹരായ കുടുംബങ്ങള്‍ക്ക് 100 പൗണ്ട് മൂല്യമുള്ള പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യും. അംഗീകൃത ഓയില്‍ സപ്ലൈയര്‍മാരില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. വ്യാഴാഴ്ച (ഏപ്രില്‍ 16) കമ്മ്യൂണിറ്റീസ് മന്ത്രി ഗോര്‍ഡന്‍ ലിയോണ്‍സ് ആണ് എക്‌സിക്യൂട്ടീവ് അംഗീകാരം ലഭിച്ച തീരുമാനം അറിയിച്ചത്.



3 ലക്ഷം കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം

വടക്കന്‍ അയര്‍ലന്‍ഡിലെ ഏകദേശം മൂന്നില്‍ രണ്ട് വീടുകളും ഹീറ്റിങ് ഓയിലിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഇന്ധനവില ഇരട്ടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. വിലക്കയറ്റം സാധാരണക്കാരെയും സാമ്പത്തികമായി പിന്നാക്കക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ഏകദേശം 3 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് സഹായം ലഭ്യമാക്കാനാകുമെന്ന് മന്ത്രി ഗോര്‍ഡന്‍ ലിയോണ്‍സ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്കും 100 പൗണ്ട് കാര്‍ഡ് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window