Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഉപേക്ഷിക്കുമെന്ന സൂചന
reporter

ലണ്ടന്‍: ഊര്‍ജ്ജവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും ആശ്വാസമായി ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധന ഉപേക്ഷിക്കുമെന്ന സൂചന നല്‍കി. ഇതുവരെ വര്‍ധനവുമായി മുന്നോട്ട് പോകുമെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നെങ്കിലും, ജനങ്ങള്‍ക്ക് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുകള്‍ ഉയര്‍ന്നതോടെ തീരുമാനം മാറ്റിയിരിക്കുകയാണ്.

കുടുംബങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും ആശ്വാസം

ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ചെലവ് കുറയ്ക്കുക തന്നെയാണ് ലക്ഷ്യമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. എനര്‍ജി വില ഉയര്‍ന്ന സാഹചര്യത്തില്‍ പമ്പുകളിലെ വില വര്‍ധിക്കുന്നത് ഒഴിവാക്കി കുടുംബങ്ങളെയും ബിസിനസ്സുകളെയും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന അവകാശവാദവും റീവ്സ് ഉന്നയിച്ചു.

ഇറാന്‍-ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി

യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ അടച്ചിട്ടിരുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതായി പ്രഖ്യാപിച്ചതോടെ ആഗോള എണ്ണ-ഗ്യാസ് വിപണിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നു. ചരക്കുനീക്കത്തിന് തടസ്സമില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയെങ്കിലും ബ്രിട്ടനിലെ വിപണിയില്‍ റെക്കോര്‍ഡ് വിലക്കയറ്റം ബില്ലുകളില്‍ പ്രതിഫലിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് ചാന്‍സലറുടെ ഇടപെടല്‍.

രാഷ്ട്രീയ പ്രത്യാഘാതം

ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചെടുത്ത് ബുദ്ധിമുട്ടിക്കുന്ന ചാന്‍സലറെന്ന പേരുദോഷമുള്ള റീവ്സിന് പുതിയ തീരുമാനം വന്നാല്‍ അത് ജനപിന്തുണ നേടാന്‍ സഹായകമാകുമെന്ന വിലയിരുത്തലും ഉയരുന്നു.

 
Other News in this category

 
 




 
Close Window