Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ഇറാന്‍-യുഎസ് സംഘര്‍ഷം: ഭവന വായ്പാ പലിശ നിരക്കില്‍ കുറവ്
reporter

ലണ്ടന്‍: ഇറാന്‍-യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നിരുന്ന ഭവന വായ്പാ പലിശ നിരക്കുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ പുതിയ ഡീലുകളില്‍ ഗണ്യമായ നിരക്കിളവ് പ്രഖ്യാപിച്ചതോടെ ആദ്യമായി വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ്. യുദ്ധത്തില്‍ ദീര്‍ഘകാല സമാധാന സാധ്യത ഉയര്‍ന്നതോടെ വിപണിയിലും പ്രതിഫലനം കാണുന്നു. എന്നാല്‍ സ്ഥിതി അനിശ്ചിതത്വത്തിലായതിനാല്‍ പ്രവണത പെട്ടെന്ന് മാറാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു.

ബാങ്കുകളുടെ നിരക്കിളവ്

കഴിഞ്ഞ ആറാഴ്ചയായി പലിശ ഉയര്‍ന്നതോടെ വായ്പ തേടുന്നവര്‍ക്കും ആദ്യ വീട് വാങ്ങുന്നവര്‍ക്കും സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരുന്നു. ഹാലിഫാക്സ്, എച്ച്എസ്ബിസി, സാന്റാന്‍ഡര്‍ തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ സ്ഥിര പലിശ നിരക്ക് കുറച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്‌ഗേജ് നിരക്ക് 5.90 ശതമാനത്തില്‍ നിന്ന് 5.87 ശതമാനമായി കുറഞ്ഞതും, കൂടുതല്‍ ഇടിവ് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

സാധാരണക്കാര്‍ക്ക് പ്രതിസന്ധി തുടരുന്നു

വീട് സ്വന്തമാക്കാനുള്ള ചെലവ് ഇപ്പോഴും ഉയര്‍ന്നതിനാല്‍ സാധാരണക്കാര്‍ക്ക് പ്രതിസന്ധി തുടരുകയാണ്. ഇന്ധന പ്രതിസന്ധിയും ഉയര്‍ന്ന ജീവിതച്ചെലവും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വായ്പ എടുക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന അവസ്ഥയിലാണ്. സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യുദ്ധം അവസാനിച്ചാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

 
Other News in this category

 
 




 
Close Window