Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  12-02-2026
കോവിഡ് വ്യാപിച്ചപ്പോള്‍ മാസ്‌കും ഗ്ലൗസും മറിച്ചു വിറ്റ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
കോവിഡ് കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ ബേ വഴി വില്‍പ്പന നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്ഗോയിലെ ഹെയര്‍മൈറോസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ ആതിയ ഷെയ്ഖിനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്.

ആതിയയും ഭര്‍ത്താവ് ഒമര്‍ ഷെയ്ഖും ചേര്‍ന്ന് നടത്തിയ വിശ്വാസ വഞ്ചനയിലൂടെ ഏകദേശം 8000 പൗണ്ട് ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.

2020 ല്‍ യുകെയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത
Full Story
  12-02-2026
നേഴ്‌സ് അച്ചാമ ചെറിയാനെ ആക്രമിച്ചയാള്‍ക്ക് 28 വര്‍ഷം ജയില്‍: നഴ്‌സിനെ ഡ്യൂട്ടിക്കിടെ പ്രതി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കോടതി
മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ ഡ്യൂട്ടിക്കിടെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്സ് അച്ചാമ്മ ചെറിയാനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. റൗമോണ്‍ ഹക്കിനെയാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

ശിക്ഷാ വിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍ വാസവും ബാക്കി ആറു വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. നഴ്സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന് നിരീക്ഷിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇംഗ്ലണ്ടിലെ ആരോഗ്യ
Full Story
  12-02-2026
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നെല്‍സന്റെ ഭാര്യ നിഷ അന്തരിച്ചു: വിട പറഞ്ഞത് യുകെകെസിഎ അംഗം
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി മരിച്ചു. ആന്‍ട്രിമില്‍ താമസിച്ചിരുന്ന നെല്‍സന്റെ ഭാര്യ നിഷ (42) ആണ് വിടപറഞ്ഞത്. ഇന്നലെ നിഷ മരിച്ചെന്ന വാര്‍ത്ത ഒരാഘാതമായി മലയാളി സമൂഹത്തിലേക്ക് എത്തിയപ്പോള്‍ എങ്ങനെ നെല്‍സനെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു മലയാളികള്‍ .
യുകെകെസിഎയുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയാണ് ഈ കുടുംബം. പുതുവേലി വെള്ളംതടത്തില്‍ കുടുംബ അംഗമാണ് നിഷ. നെല്‍സണ്‍ ജോണ്‍ കരിപ്പാടം തടത്തില്‍ കുടുംബാംഗവും, ഇരുവരുടെയും പ്രിയപ്പെട്ട ബന്ധുമിത്രാദികള്‍ അയര്‍ലന്‍ഡിലും യുകെയിലും പലയിടത്തായി താമസമുണ്ട്. നിഷയുടെ അകാല വേര്‍പാടില്‍ യുകെ കെ സി എ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
ഏഴു വര്‍ഷം മുന്‍പാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യവേ നെല്‍സന്റെ ആദ്യഭാര്യ
Full Story
  12-02-2026
മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷം തടവ്

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ഡ്യൂട്ടിക്കിടെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്‌സ് അച്ചാമ്മ ചെറിയാനെ (57) ആക്രമിച്ച പ്രതി റൗമോണ്‍ ഹക്കിന് (38) മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി 28 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ശിക്ഷാവിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍വാസവും ശേഷിക്കുന്ന ആറ് വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. ക്രൂരവും ആസൂത്രിതവുമായ കൊലപാതകശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കി.

Full Story
  12-02-2026
ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടയ്ക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ കൂടി അടയ്ക്കാന്‍ തീരുമാനിച്ചു. നേരിട്ട് ബ്രാഞ്ചുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതുമാണ് ഈ നീക്കത്തിന് പിന്നില്‍.

ലോയ്ഡ്‌സ് ബാങ്കിന്റെ 53 ശാഖകളും ഹാലിഫാക്‌സിന്റെ 31 ബ്രാഞ്ചുകളും ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ 11 ബ്രാഞ്ചുകളും 2027 മേയ് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 49 ബ്രാഞ്ചുകളുടെ ക്ലോസിങ് ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാകും. ഇതിനു പുറമെ പുതിയതായി പ്രഖ്യാപിച്ച 95 ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതോടെ ബാങ്കിന് 610

Full Story
  12-02-2026
ഗ്ലാസ്‌കോയില്‍നിന്ന് പുറപ്പെട്ട ബ്രിട്ടിഷ് എയര്‍വേസ് വിമാനം അടിയന്തരമായി നിലത്തിറക്കി

ലണ്ടന്‍: ഗ്ലാസ്‌കോയില്‍നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്നലെ ഉച്ചയ്ക്ക് 14:10ന് പുറപ്പെട്ട ബി.എ. 1481 വിമാനത്തിനാണ് 25 മിനിറ്റിനുശേഷം തകരാര്‍ കണ്ടെത്തിയത്. അന്ന് വിമാനം 8,000 അടി ഉയരത്തിലായിരുന്നു.

സൗത്ത് ലാങ്ക്‌ഷെയറിനു സമീപം പറന്നുകൊണ്ടിരുന്ന വിമാനത്തെ ഉടന്‍ ഗ്ലാസ്‌കോയിലേക്ക് തിരിച്ചുവിട്ട് മൂന്നു മണിയോടെ അടിയന്തര ലാന്‍ഡിങ് നടത്തി. മൂന്നരയോടെ ലണ്ടന്‍ ഹീത്രോവില്‍ എത്തേണ്ട വിമാനമാണ് അരമണിക്കൂര്‍ പറക്കലിനു ശേഷം ഗ്ലാസ്‌കോയില്‍ തന്നെ തിരിച്ചിറങ്ങിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവര്‍ക്കായി

Full Story
  12-02-2026
ഗ്ലാസ്ഗോയില്‍ ഇന്ത്യന്‍ വംശജ ഡോക്ടറെ പുറത്താക്കി

കോവിഡ് മഹാമാരിക്കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ-ബേ വഴി വിറ്റഴിച്ച ഇന്ത്യന്‍ വംശജയായ ഡോ. ആതിയ ഷെയ്ഖിനെ (46) മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്ഗോയിലെ ഹെയര്‍മൈറേസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഭര്‍ത്താവ് ഒമര്‍ ഷെയ്ഖിനൊപ്പം നടത്തിയ തട്ടിപ്പിലൂടെ ഏകദേശം 8,000 പൗണ്ട് (ഏകദേശം 8.5 ലക്ഷം രൂപ) ലാഭം നേടിയതായി കണ്ടെത്തി.

2020-ല്‍ യുകെയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ മോഷ്ടിച്ച് നാല് വ്യത്യസ്ത ഇ-ബേ

Full Story
  12-02-2026
നനീറ്റണില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിക്ക് കഠിനതടവ് ഉറപ്പ്

വാര്‍വിക്ഷയര്‍, യുകെ: നനീറ്റണില്‍ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ അഹമ്മദ് മുലാഖില്‍ (24) കുറ്റക്കാരനാണെന്ന് വാര്‍വിക് ക്രൗണ്‍ കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 22-ന് പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കേസ്.

കുറ്റങ്ങള്‍ തെളിഞ്ഞു

- പീഡനം

- തട്ടിക്കൊണ്ടുപോകല്‍

- ലൈംഗികാതിക്രമം

- കുട്ടിയുടെ അശ്ലീല വിഡിയോ പകര്‍ത്തല്‍

Full Story

[170][171][172][173][174]
 
-->




 
Close Window