Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ഗള്‍ഫിലേക്ക് ആയിരം സൈനികരെ കൂടി അയയ്ക്കും ബ്രിട്ടന്‍
reporter

ലണ്ടന്‍: പശ്ചിമേഷ്യയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും സഖ്യരാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി ബ്രിട്ടന്‍ ഗള്‍ഫിലേക്ക് ആയിരം സൈനികരെ കൂടി അയയ്ക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് ഈ അധിക വിന്യാസത്തിന്റെ ലക്ഷ്യം.

ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ ഏറ്റവും മികച്ച സഹകരണം നല്‍കുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായി ഹീലി വ്യക്തമാക്കി. പ്രതിരോധത്തിനായി ഖത്തറിലെ തൈഫൂണ്‍ ജെറ്റുകളുടെ ഉപയോഗം വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ബ്രിട്ടന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കിയ സ്റ്റാമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നേതാക്കള്‍ക്ക് കൂടുതല്‍ ഉറപ്പു നല്‍കുകയും അധിക സൈനികരെ വിന്യസിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്.

 
Other News in this category

 
 




 
Close Window