Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി
reporter

ലണ്ടന്‍ ന്മ ഹാമേഴ്‌സ്മിത്ത് ആന്‍ഡ് ഫുള്‍ഹാം ബറോയില്‍ മേയ് 7, 2026-ന് നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍സണ്‍സ് ഗ്രീന്‍ & സാന്‍ഡ്‌ഫോര്‍ഡ് വാര്‍ഡില്‍ റിഫോം യു.കെ. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശിയായ രാജീവ് രാജശേഖരന്‍ നായര്‍ മത്സരരംഗത്തിറങ്ങി. ഉയര്‍ന്ന ജീവിത നിലവാരത്തിനും ശക്തമായ പ്രാദേശിക സമൂഹത്തിനും പേരുകേട്ട പ്രദേശമായതിനാല്‍ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. 2009-ല്‍ വിദ്യാര്‍ത്ഥിയായി ബ്രിട്ടനിലെത്തിയ രാജീവ് പിന്നീട് ഇവിടെ തന്നെ ജീവിതം സ്ഥാപിക്കുകയും രാജ്യസേവനത്തെ ലക്ഷ്യമാക്കുകയും ചെയ്തു. 2021-ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം, കഴിവും കഠിനാധ്വാനവും കൊണ്ട് വേഗത്തില്‍ മുന്നേറി. പ്രത്യേക യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രമോഷന്‍ നേടിയതും അദ്ദേഹത്തിന്റെ സേവനമികവിന്റെ തെളിവാണ്.

ഇപ്പോള്‍ സൈനിക സേവനത്തിനൊപ്പം സിവില്‍ സര്‍വീസിലും പ്രവര്‍ത്തിക്കുന്ന രാജീവ്, പ്രതിരോധ മന്ത്രാലയവും നീതിമന്ത്രാലയവും ഉള്‍പ്പെടെ ഡ്യുവല്‍ ബാഡ്ജ് കൈവശം വച്ചിരിക്കുന്ന അപൂര്‍വ്വ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വൈസ് ചെയര്‍മാന്‍, ശ്രീ ചിത്തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്‍ ട്രസ്റ്റി, നന്മ ഫൗണ്ടേഷന്‍ യു.കെ. നോഡല്‍ ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

''ഞാന്‍ ഇവിടെ ഒരു വിദ്യാര്‍ത്ഥിയായി എത്തിയതാണ്. ഇന്ന് ഈ സമൂഹത്തിന് തിരിച്ചുനല്‍കാന്‍ കഴിയുന്ന സ്ഥിതിയിലാണെന്നത് സന്തോഷകരമാണ്. മേയ് 7-നുള്ള തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് രാജീവ് പറഞ്ഞു. വിലക്കയറ്റം, വീടുകളുടെ ലഭ്യത, പ്രദേശസുരക്ഷ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. ''ജനങ്ങള്‍ക്ക് നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,'' അദ്ദേഹം വ്യക്തമാക്കി. റിഫോം യു.കെ. പാര്‍ട്ടിക്ക് ഹാമേഴ്‌സ്മിത്ത് ആന്‍ഡ് ഫുള്‍ഹാമില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മേയറായി സേവനം ചെയ്യാന്‍ തയ്യാറാണെന്നും, സൈന്യത്തില്‍ നിന്ന് നേടിയ ശിക്ഷണവും ഉത്തരവാദിത്വബോധവും ഉപയോഗിച്ച് ശക്തമായ നേതൃത്വമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window