Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ യുദ്ധം ചെയ്യാനില്ല: ഇറാനിലെ കടലിടുക്ക് തുറക്കാന്‍ 35 രാജ്യങ്ങളുടെ അഭിപ്രായം തേടും: പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍
Text By: UK Malayalam Pathram
ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഹോര്‍മുസ് അടച്ചിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്റ്റാര്‍മര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window