Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
UK Special
  28-01-2026
യുകെയില്‍ താപനില മൈനസ് 2; ഐസ് അലേര്‍ട്ട് പ്രഖ്യാപിച്ചു: വെള്ളപ്പൊക്കത്തിനു സാധ്യത
ബ്രിട്ടനില്‍ ഐസ് അലേര്‍ട്ടും. നടപ്പാതകളും, റോഡുകളും തണുത്തുറയുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ നിലയില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയാണ് കൊടുങ്കാറ്റ്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ഭൂരിഭാഗം മേഖലകള്‍ക്കും മെറ്റ് ഓഫീസ് പുതിയ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാവിലെ 10 വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. അര്‍ദ്ധരാത്രിയോടെ താപനില ഫ്രീസിംഗ് നിലയ്ക്ക് താഴേക്ക് പോകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാവിലെ ഐസ് പ്രതലങ്ങളില്‍ തെന്നിവീഴാനുള്ള സാധ്യതയ്ക്കെതിരെ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹൈലാന്‍ഡ്സ് മേഖലകളിലാണ് താപനില -2
Full Story
  28-01-2026
ബെല്‍ഫാസ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി; നോഹ ഡൊനോഹോ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍

ബെല്‍ഫാസ്റ്റ്: 2020 ജൂണില്‍ വടക്കന്‍ ബെല്‍ഫാസ്റ്റില്‍ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 14 വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി നോഹ ഡൊനോഹോയുടെ കേസില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പരിശോധിച്ചു. കാണാതാകുന്നതിന് മുമ്പ് നഗ്‌നനായി വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക് വഴിമാറുകയാണ്.

കാണാതായിട്ട് ആറു ദിവസത്തിന് ശേഷമാണ് നോഹയുടെ മൃതദേഹം കണ്ടെത്തിയത്. ഫിറ്റ്‌സ്‌റോയ് അവന്യൂവിലെ തന്റെ അപ്പാര്‍ട്‌മെന്റ് ബ്ലോക്കില്‍ നിന്ന് സൈക്ലിങ് ഹെല്‍മെറ്റും ബാക്ക്പാക്കും ധരിച്ചാണ് യാത്ര തിരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഗര കേന്ദ്രത്തിലൂടെയും തുടര്‍ന്ന്

Full Story
  28-01-2026
ബ്രിട്ടനില്‍ അതിദരിദ്രരുടെ എണ്ണം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍

ലണ്ടന്‍: ബ്രിട്ടനിലെ അതിദരിദ്രരുടെ എണ്ണത്തില്‍ മൂന്നു പതിറ്റാണ്ടിനിടെ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി ജോസഫ് റൗന്‍ട്രി ഫൗണ്ടേഷന്‍ (ജെആര്‍എഫ്) നടത്തിയ പഠനം വെളിപ്പെടുത്തുന്നു. നിലവില്‍ 68 ലക്ഷം ജനങ്ങളാണ് അതിദരിദ്രരായി കണക്കാക്കപ്പെടുന്നത്.

മൊത്തത്തിലുള്ള ദാരിദ്ര്യനിരക്ക് 1994-95ല്‍ 24 ശതമാനമായിരുന്നത് 2023-24ല്‍ 21 ശതമാനമായി കുറഞ്ഞെങ്കിലും അതിദരിദ്രരുടെ എണ്ണം 8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വീട്ടുവാടക കഴിഞ്ഞുള്ള കുടുംബത്തിന്റെ ആകെ വരുമാനം, ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ ബ്രിട്ടനില്‍ അതിദരിദ്രരായി

Full Story
  28-01-2026
ബ്രിട്ടനില്‍ 'ചന്ദ്ര' കൊടുങ്കാറ്റ്; റെഡ്, ആംബര്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന 'ചന്ദ്ര' (Storm Chandra) കൊടുങ്കാറ്റും കനത്ത മഴയും ജനജീവിതം ദുസ്സഹമാക്കി. വടക്കന്‍ അയര്‍ലന്‍ഡ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ റെഡ്, ആംബര്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും കനത്ത മഴയും വ്യാപക നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു. കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്.

വടക്കന്‍ അയര്‍ലന്‍ഡില്‍ ഇരുന്നൂറിലധികം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നുള്ള മുപ്പതോളം വിമാനങ്ങള്‍ റദ്ദാക്കി. റോഡുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം നിലച്ചു.

Full Story
  28-01-2026
ബ്രിട്ടനില്‍ സുരക്ഷാ സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റം; 15 മിനിറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത്

ലണ്ടന്‍: ഗുരുതരമായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വെറും 15 മിനിറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തണമെന്ന കര്‍ശന നിര്‍ദേശം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സെക്രട്ടറി ഇവെറ്റ് കൂപ്പറാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. 18 ബില്യന്‍ പൗണ്ടിന്റെ (ഏകദേശം 1.9 ലക്ഷം കോടി രൂപ) ചെലവില്‍ നടപ്പിലാക്കുന്ന ഈ വമ്പന്‍ പരിഷ്‌കാരം, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ സുരക്ഷാ കവചമാകും.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ക്ലാക്ടണ്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ (CMWA) ആഭ്യന്തര സെക്രട്ടറിയ്ക്ക് അയച്ച

Full Story
  28-01-2026
ഹീത്രോ വിമാനത്താവളത്തില്‍ ദ്രാവക നിയന്ത്രണം നീക്കി

ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ലണ്ടന്‍ ഹീത്രോയില്‍ യാത്രക്കാര്‍ക്ക് ഇനി സുരക്ഷാ പരിശോധനയ്ക്കിടയില്‍ ചെറിയ കുപ്പികള്‍ക്കായി ബുദ്ധിമുട്ടേണ്ടതില്ല. കാബിന്‍ ബാഗുകളില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്നതിന് രണ്ട് പതിറ്റാണ്ടായി നിലനിന്നിരുന്ന 100 മില്ലി ലിറ്റര്‍ പരിധി ഔദ്യോഗികമായി നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് രണ്ട് ലിറ്റര്‍ വരെയുള്ള ദ്രാവകങ്ങള്‍ കൈവശം വയ്ക്കാം.

ഏകദേശം ഒരു ബില്യന്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക സിടി (Computed Tomography) സ്‌കാനറുകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. മെഡിക്കല്‍ സിടി സ്‌കാനറുകള്‍ പോലെ

Full Story
  27-01-2026
സോമര്‍സെറ്റിലെ ടോണ്ടന്‍ മലയാളി അസോസിയേഷനെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍
സോമര്‍സെറ്റിലെ ചെറുപട്ടണമായ ടോണ്ടനില്‍ നിലവിലുള്ള ഏറ്റവും വല്ല്യ മലയാളിക്കൂട്ടായ്മയായ ടോണ്ടന്‍ മലയാളി അസോസിയേഷനെ മുന്നോട്ട് നയിക്കുവാന്‍ 2026-28 കാലയളവിലേക്ക് പുതിയ വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനുവരി രണ്ടിന് നടന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷപരിപാടികളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ വച്ച് ടോണ്ടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ജതീഷ് പണിക്കര്‍ പ്രസിഡണ്ട് ആയും, വിനു വി നായര്‍ സെക്രട്ടറി ആയും തുടരെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.. മഞ്ജുള സിജാന്‍ (വൈസ് പ്രസിഡന്റ്), ബിജു മാത്യു(ജോയിന്റ് സെക്രട്ടറി), അരുണ്‍ ധനപാലന്‍(ട്രഷറര്‍) എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികള്‍.

യുവത്വവും അനുഭവസമ്പത്തും കൂടിച്ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മോബിന്‍
Full Story
  27-01-2026
സുവല്ലയും പോയി റിഫോമിനൊപ്പം: ഇനിയും നേതാക്കള്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് പോകുമെന്ന് സൂചന
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാന്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് ചുവടുമാറ്റി. കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്.

25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തി. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ
Full Story
[180][181][182][183][184]
 
-->




 
Close Window