Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ ഇന്ധനവില കുതിച്ചുയരുന്നു
reporter

ലണ്ടന്‍: ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷം ശക്തമാകുന്നതിനിടെ, യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. വില വര്‍ധനവിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍, ആവശ്യത്തിനുള്ള വര്‍ധന മാത്രമേ അംഗീകരിക്കൂ എന്നും, അനാവശ്യമായ നിരക്ക് വര്‍ധന അനുവദിക്കില്ലെന്നും റീവ്‌സ് വ്യക്തമാക്കി.

എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് കൂടി വില വര്‍ധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വില ഉയരുന്നത് ട്രഷറിയ്ക്ക് അധിക വരുമാനമാകുന്നുവെന്നതാണ് മറ്റൊരു വശം. പഠനങ്ങള്‍ പ്രകാരം, വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാനാണ് സാധ്യത. പെട്രോള്‍ വില്‍പ്പനയിലെ വാറ്റ് ഇനത്തില്‍ പ്രതിമാസം 20 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കുമ്പോള്‍, ഡീസല്‍ വില്‍പ്പനയിലൂടെ 71 മില്ല്യണ്‍ പൗണ്ട് കൂടി ഖജനാവിലേക്ക് ഒഴുകും.

റഷ്യ-യുക്രെയ്ന്‍ യുദ്ധകാലത്ത് ടോറി സര്‍ക്കാര്‍ 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചിരുന്നെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റീവ്‌സ് അത് പിന്‍വലിച്ചു. 2027 മാര്‍ച്ചോടെ ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു

 
Other News in this category

 
 




 
Close Window