Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബര്‍മിങ്ഹാമില്‍ മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരം; നഗരത്തില്‍ ദുര്‍ഗന്ധവും എലിശല്യവും
reporter

ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിങ്ഹാമില്‍ മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരം ഒരു വര്‍ഷമായി തുടരുകയാണ്. ഇതോടെ നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യക്കൂമ്പാരം കെട്ടിക്കിടക്കുകയും, ദുര്‍ഗന്ധവും എലിശല്യവും രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്.

പ്ലാസ്റ്റിക് ബാഗുകളും അനധികൃതമായി തള്ളിയ മാലിന്യങ്ങളും റോഡുകളില്‍ സ്ഥിര കാഴ്ചയായി മാറിയിരിക്കുകയാണ്. വീടുകളുടെ പരിസരത്തും തെരുവുകളിലും വലിയ എലികള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ജനങ്ങള്‍ നേരിടുന്ന സാഹചര്യമാണിത്.

സമരം അവസാനിപ്പിക്കാന്‍ ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലും തൊഴിലാളി യൂണിയനും നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകുന്നില്ല. തൊഴിലാളികളുടെ ശമ്പളവും മറ്റ് ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കൗണ്‍സില്‍. വേനലോടെ പുതിയ മാലിന്യ ശേഖരണ സംവിധാനം ആരംഭിക്കുമെന്നതാണ് നഗരസഭയുടെ പ്രഖ്യാപനം.

ജനങ്ങള്‍ ദുരിതത്തിലായിരിക്കെ, നഗരത്തിലെ പൊതുജനാരോഗ്യ പ്രശ്‌നം ഗുരുതരമാകുന്നുവെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

 
Other News in this category

 
 




 
Close Window