Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ പൗരത്വ അപേക്ഷകള്‍ റെക്കോര്‍ഡ് തലത്തില്‍
reporter

ബ്രിട്ടനില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 2,91,971 അപേക്ഷകളാണ് ലഭിച്ചത്. 2024-ല്‍ 2,53,757 അപേക്ഷകളായിരുന്നു ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുടിയേറ്റം ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. എന്‍എച്ച്എസ്, ക്ഷേമപദ്ധതികള്‍, ഹൗസിംഗ് എന്നിവയിലെ ആനുകൂല്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് ലഭിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരം ശക്തമാണ്. ലേബര്‍ പാര്‍ട്ടി, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, റിഫോം യുകെ എന്നിവയാണ് ഇതില്‍ മുന്നില്‍. റിഫോം പാര്‍ട്ടിയുടെ ജനപ്രീതി കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഉയര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന വിദേശികളുടെ എണ്ണം 2013 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വര്‍ദ്ധനവ് ഇതിന് പ്രധാന കാരണമായി കാണപ്പെടുന്നു.

പൗരത്വ നടപടികള്‍ കര്‍ശനമാക്കുമെന്ന ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തില്‍, കൂടുതല്‍ ആളുകള്‍ നേരത്തെ തന്നെ അപേക്ഷ സമര്‍പ്പിച്ചതാണ് അപേക്ഷകളുടെ എണ്ണം ഉയര്‍ന്നതിന് പ്രധാന കാരണം

 
Other News in this category

 
 




 
Close Window