Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് കാത്തിരിപ്പ് നീളുന്നു: സ്വകാര്യ ചികിത്സ തേടുന്നവര്‍ വര്‍ധിക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള നീണ്ട കാത്തിരിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രികളിലേക്ക് മാറുന്നതായി ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16 ശതമാനം പേര്‍ സ്വകാര്യ സേവനം ഉപയോഗിച്ചതായി പഠനം പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ഇത് 9 ശതമാനമായിരുന്നു.

സമ്പന്ന വിഭാഗത്തിലാണ് സ്വകാര്യ ചികിത്സയെ ആശ്രയിക്കുന്നവര്‍ കൂടുതലുള്ളത്. £80,000-ല്‍ കൂടുതലായി വരുമാനമുള്ളവരില്‍ 35 ശതമാനം പേര്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ സേവനം തേടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്‍എച്ച്എസില്‍ പരിശോധനകളും സ്‌കാനിങ്ങുകളും വൈകുന്നതാണ് പലരും ആദ്യം സ്വകാര്യ രംഗത്ത് പരിശോധന നടത്തുകയും, ഫലങ്ങള്‍ എന്‍എച്ച്എസിലേക്ക് നല്‍കി ഉടന്‍ ചികിത്സ ലഭിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് കാരണമായത്. സ്വകാര്യ മേഖലയില്‍ ചില പരിശോധനകള്‍ 48 മണിക്കൂറിനകം പൂര്‍ത്തിയാക്കുമ്പോള്‍, എന്‍എച്ച്എസില്‍ അതിന് 18 ആഴ്ച വരെ കാത്തിരിക്കേണ്ടിവരുന്നു.

മാനസികാരോഗ്യ സേവനങ്ങള്‍ക്കും വെയ്റ്റ് ലോസ് മരുന്നുകള്‍ക്കും കൂടുതല്‍ പേര്‍ സ്വകാര്യ സേവനം തേടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. എന്‍എച്ച്എസ് ജിപികളുടെ ജോലിഭാരം വളരെ കൂടുതലായതിനാല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

 
Other News in this category

 
 




 
Close Window