Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 29th Nov 2026
UK Special
  03-01-2026
പുതുവര്‍ഷത്തില്‍ എന്‍എച്ച്എസ് അതീവ സമ്മര്‍ദത്തില്‍

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) അതീവ സമ്മര്‍ദത്തിലാണെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് തണുപ്പിനുള്ള ഹെല്‍ത്ത് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്ക ശക്തമാണ്.

ഫ്ളൂ ബാധിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ കുറയുന്നുണ്ടെങ്കിലും, താപനില താഴ്ന്നതോടെ ആശുപത്രികള്‍ അപകടകരമായ സമ്മര്‍ദത്തിലാണെന്ന് അധികൃതര്‍ പറയുന്നു. ഡിസംബര്‍ 21 അവസാനിച്ച ആഴ്ചയില്‍ ശരാശരി 3061 ഫ്ളൂ രോഗികളാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്. അതേസമയം 95% ബെഡുകളും നിറഞ്ഞ് കിടക്കുന്നതിനാല്‍ ആശുപത്രികള്‍ പ്രവര്‍ത്തന സമ്മര്‍ദം നേരിടുകയാണ്.

Full Story
  03-01-2026
യുകെയില്‍ പുതുവര്‍ഷം കടുത്ത ആര്‍ട്ടിക് തണുപ്പ്

പുതുവര്‍ഷത്തിന്റെ തുടക്കം മുതല്‍ യുകെയില്‍ കടുത്ത ആര്‍ട്ടിക് ഫ്രീസ് തുടരുകയാണ്. ഒരാഴ്ചയോളം നീളുന്ന ഈ തണുപ്പ് കാലാവസ്ഥയില്‍ പകല്‍ സമയത്തുപോലും താപനില പൂജ്യം സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. 2026-ന്റെ തുടക്കം തന്നെ കടുത്ത തണുപ്പോടെ ആരംഭിച്ച സാഹചര്യത്തില്‍ ഇത് തുടരുകയാണ്.

ബുധനാഴ്ച രാത്രി അബെര്‍ഡീന്‍ഷയറില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴ്ന്നു. വടക്കന്‍ മേഖലകളില്‍ നിന്നുള്ള

Full Story
  03-01-2026
ഭാര്യയെ കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്ന യുവാവ്

ലണ്ടനില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്.

24 കാരനായ പങ്കജ് ലാംബയാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ നവംബര്‍ 10-ന് നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി, പിന്നീട് ഡല്‍ഹിയിലെത്തി സ്വന്തം നാടായ

Full Story
  03-01-2026
ബെല്‍ഫാസ്റ്റില്‍ മലയാളി കുടുംബത്തില്‍ ജനിച്ചു ക്രിസ്മസ് ബേബി

ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശം നിറഞ്ഞിരിക്കെ, വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ വര്‍ഷത്തെ ആദ്യത്തെ 'ക്രിസ്മസ് അതിഥി' എത്തിയത് ഒരു മലയാളി കുടുംബത്തിലേക്ക്.

തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യുവിന്റെയും ജസ്‌ന ആന്റണിയുടെയും മകളായ മീര മരിയ മനുയാണ് ഡിസംബര്‍ 25-ന് പുലര്‍ച്ചെ 12.25-ന് ജനിച്ച് 'ക്രിസ്മസ് ബേബി'യായി മാറിയത്. ബെല്‍ഫാസ്റ്റിന് സമീപമുള്ള ഡണ്ടൊണാള്‍ഡിലെ അള്‍സ്റ്റര്‍ ആശുപത്രിയിലാണ് മീറയുടെ ജനനം.

സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റിലെ ഈ വര്‍ഷത്തെ ആദ്യത്തെ കുഞ്ഞായി മീറയെ ആശുപത്രി അംഗങ്ങളും ട്രസ്റ്റ് അധികൃതരും ചേര്‍ന്ന് വലിയ വരവേല്‍പ്പോടെ സ്വീകരിച്ചു. 2025 ഡിസംബര്‍ 29-നാണ്

Full Story
  02-01-2026
ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാരെതിരായ അതിക്രമങ്ങള്‍ 20% വര്‍ധിച്ചു; ഏഴിലൊന്ന് ജീവനക്കാര്‍ ഇരകള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് (NHS) ജീവനക്കാരെതിരായ അതിക്രമങ്ങള്‍ ആശങ്കാജനകമായി ഉയരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജീവനക്കാരെതിരായ ആക്രമണങ്ങളും ഭീഷണികളും 20 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റ പ്രകാരം, 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024-ല്‍ 15,000-ലേറെ കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തു. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8,000-ലേറെ അതിക്രമങ്ങളും ഭീഷണികളും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേഴ്സിസൈഡിലെ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരെയും

Full Story
  02-01-2026
ലണ്ടനില്‍ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി; 500 യാത്രക്കാരുടെ യാത്ര റദ്ദാക്കി

ലണ്ടന്‍: പുതുവത്സര തലേന്ന ലണ്ടനില്‍ നിന്ന് ദുബൈയിലേക്കു പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടിവന്നു. എയര്‍ബസ് A380-800 വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് യാത്ര തടസ്സപ്പെടുത്തിയത്.

ലണ്ടന്‍ സമയം ഉച്ചയ്ക്ക് 1.40-ന് പുറപ്പെട്ട EK002 വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെ യാത്ര റദ്ദാക്കി. പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റുമാര്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്ധനം ചെലവഴിക്കാന്‍ ഏകദേശം രണ്ട് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം, രാത്രി 8.28-ഓടെ ഹീത്രോ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Full Story
  02-01-2026
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിയുടെ വമ്പന്‍ നടപടി; ലണ്ടനിലെ 150 കോടി രൂപയുടെ ആഡംബര സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വമ്പന്‍ നടപടി സ്വീകരിച്ചു. ലണ്ടനിലെ പ്രശസ്തമായ ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപമുള്ള 150 കോടി രൂപ വിലമതിക്കുന്ന ആഡംബര സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ എസ് കുമാര്‍സ് നേഷന്‍വൈഡ് ലിമിറ്റഡ് (S Kumars Nationwide Ltd) അതിന്റെ മുന്‍ ചെയര്‍മാന്‍ നിതിന്‍ കസ്ലിവാള്‍ ഉള്‍പ്പെട്ട കേസിലാണ് നടപടി.

വിവിധ ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്ന് കമ്പനി വലിയ തുക വായ്പ എടുത്തിരുന്നെങ്കിലും, അത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പകരം വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. വിദേശ നിക്ഷേപം

Full Story
  02-01-2026
ലണ്ടനിലെ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ കത്തി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ലണ്ടനിലെ തിരക്കേറിയ ബസില്‍ മലയാളി യുവതികള്‍ക്ക് നേരെ നടന്ന കത്തി ആക്രമണം ഭീതിയുണര്‍ത്തി. പ്രകോപനമില്ലാതെ ഇന്ത്യക്കാരെ ലക്ഷ്യമാക്കി ഒരു സ്ത്രീ ആക്രമണം നടത്തിയതോടെ പത്തനംതിട്ടയും പുനലൂറും സ്വദേശികളായ മൂന്ന് യുവതികള്‍ക്ക് പരിക്കേറ്റു.

ക്രൊയ്‌ഡോണില്‍നിന്ന് ജോലിസ്ഥലത്തേക്കു പോകുന്നതിനിടെ, സെയ്ന്റ് ലിയോണാസ് സ്ട്രീറ്റ് ബസ് സ്റ്റോപ്പില്‍നിന്ന് രണ്ടാമത്തെ ബസില്‍ കയറിയപ്പോഴാണ് സംഭവം. മെലിഞ്ഞും മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന സ്ത്രീ, ഇന്ത്യക്കാരെ ചീത്തവിളിക്കുകയും കത്തിയെടുത്ത് വീശുകയും ചെയ്തു.

ആക്രമണത്തില്‍ പത്തനംതിട്ട മാടപ്പള്ളില്‍ സ്വദേശിനി സോബി (37), മാക്കാംകുന്ന്

Full Story
[235][236][237][238][239]
 
-->




 
Close Window